ഇഷാന്‍ കിഷന്‍ മധ്യനിരയ്ക്ക് അനുയോജ്യനല്ല! മധ്യനിരയില്‍ രാഹുലിന് പകരം സഞ്ജു വരട്ടെ
അദ്ദേഹത്തെ മധ്യനിരയില്‍ കളിപ്പിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. അതിനേക്കള്‍ മികച്ച തീരുമാനം മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തുകയെന്നുള്ളതാണെന്ന് മറ്റൊരു വാദം.

ബംഗളൂരു: ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ പരിക്ക് പൂര്‍ണമായും വിട്ടുമാറാത്ത കെ എല്‍ രാഹുലിനെ ഏഷ്യാ കപ്പില്‍ എത്രത്തോളം മത്സരങ്ങളില്‍ കളിപ്പിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ താരം കളിക്കില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിച്ചിരുന്നു. മധ്യനിരയില്‍ പകരമാര് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രാഹുലിനൊപ്പം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ താരം ഇഷാന്‍ കിഷനാണ്. എന്നാല്‍ മുന്‍നിര താരമാണ് കിഷന്‍.
അദ്ദേഹത്തെ മധ്യനിരയില്‍ കളിപ്പിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. അതിനേക്കള്‍ മികച്ച തീരുമാനം മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തുകയെന്നുള്ളതാണെന്ന് മറ്റൊരു വാദം. നിലവില്‍ ഏഷ്യാ കപ്പ് ടീമിനൊപ്പമുണ്ട് സഞ്ജു. എന്നാല്‍ പ്ലയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല. സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് സഞ്ജു ഉള്ളത്. അദ്ദേഹം ഏകദിനത്തില്‍ കളിക്കുന്നതാവട്ടെ മധ്യനിരയിലും. അങ്ങനെ താരം ഒരാള്‍ ടീമിനൊപ്പമുള്ളപ്പോള്‍ എന്തുകൊണ്ട് കിഷന്‍ എന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. ചില പോസ്റ്റുകള്‍ വായിക്കാം...
നേരത്തെ, രാഹുലിന്റെ പരിക്കിനെ കുറിച്ച് പരിശീലകന്‍ ദ്രാവിഡ് പറഞ്ഞതിങ്ങനെ... ''രാഹുല്‍ നന്നായി കളിക്കുന്നു. എന്നാല്‍ ചെറിയ അസ്വസ്ഥകളുണ്ട്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയില്ല. കുറച്ച് ദിവസം അദ്ദേഹം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരും. അടുത്തമാസം നാലിന് കാര്യങ്ങള്‍ വിലയിരുത്തുകയും ടീമിനൊപ്പം ചേരുകയും ചെയ്യും. പരിക്ക് പൂര്‍ണമായും വിശ്വാസമുണ്ട്.'' ദ്രാവിഡ് വ്യക്തമാക്കി.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.