കോലിയെ മടക്കാനുള്ള അവസരമുണ്ടായിരുന്നു ഓസീസിന്. എന്നാല്‍ അനയാസ ക്യാച്ച് മിച്ചല്‍ മാര്‍ഷ് വിട്ടുകളഞ്ഞു. എട്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു അവസരം. പന്തെറിഞ്ഞ ജോഷ് ഹേസല്‍വുഡിന് ക്യാച്ച് വിട്ടത് വിശ്വസിക്കാന്‍ പോലുമായില്ല.
ചെന്നൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം വിജയപ്രതീക്ഷയിലാണ് ടീം ഇന്ത്യ. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് എന്ന പരിതാപകരമായി നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ കെ എല്‍ രാഹുലും വിരാട് കോലിയും അര്‍ധസെഞ്ചുറി നേടിയിപ്പോള്‍ മത്സരത്തില്‍ ഇന്ത്യക്ക് പ്രതീക്ഷയായി. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. നേരത്തെ, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയിരുന്നു. കിഷനെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. രോഹിത്തും ശ്രേയസും ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ പുറത്താവുകയായിരുന്നു.
കോലിയെ മടക്കാനുള്ള അവസരമുണ്ടായിരുന്നു ഓസീസിന്. എന്നാല്‍ അനയാസ ക്യാച്ച് മിച്ചല്‍ മാര്‍ഷ് വിട്ടുകളഞ്ഞു. എട്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു അവസരം. പന്തെറിഞ്ഞ ജോഷ് ഹേസല്‍വുഡിന് ക്യാച്ച് വിട്ടത് വിശ്വസിക്കാന്‍ പോലുമായില്ല. കോലി 12 റണ്‍സ് മാത്രം എടുത്തുനില്‍ക്കെയായിരുന്നു സംഭവം. താരം പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ എഡ്ജായ പന്ത് അന്തരീക്ഷത്തില്‍ ഉയര്‍ന്നു. മാര്‍ഷ് ഓടിയെത്തി ക്യാച്ചിന് ശ്രമിച്ചെങ്കിലും കയ്യിലൊതുക്കാനായില്ല. ആ സമയത്ത് ഇന്ത്യ മൂന്നിന് 20 എന്ന നിലയിലായിരുന്നു. എന്തായാലും മാര്‍ഷ് കൈവിട്ടത് കോലിയുടെ ക്യാച്ച് മാത്രമല്ല, മത്സരം കൂടിയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...
ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയെ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്താവുകയായിരുന്നു. 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ഓസീസ് നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി നേടിയിരുന്നില്ല. 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 41 റണ്‍സെടുത്തു. അത്ര മികച്ചതായിരുന്നില്ല ഓസീസിന്റെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (0) നഷ്ടമായി. ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ - സ്മിത്ത് സഖ്യം 69 കൂട്ടിചേര്‍ത്തു. ഇതുതന്നൊയാണ് ഓസീസ് ഇന്നിംഗ്‌സില്‍ അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്.
