കിംഗ്‌സ്റ്റണ്‍: ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് നല്ല കാലമല്ല ഇപ്പോള്‍. കഴിഞ്ഞ 11 ടെസ്റ്റുകളില്‍ നിന്നായി ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ രാഹുലിനായിട്ടില്ല. ക്യാപ്റ്റന്‍ വിരാട് കോലിയുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് രാഹുല്‍ ടീമില്‍ നിലനിന്നുപോവുന്നതെന്നുള്ള സംസാരം ഇപ്പൊഴേ ഉണ്ട്. 

അവസാന വര്‍ഷം ഇംഗ്ലണ്ടിനെതിരെ ഓവലിലാണ് രാഹുല്‍ അവസാനമായ ഒരു സെഞ്ചുറി നേടിയത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടു. ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം നേടിയ ശേഷമാണ് പുറത്തായത്. 

എന്നാല്‍ ജമൈക്കയില്‍ രണ്ട് ഇന്നിങ്‌സിലും പൂര്‍ണമായും പരാജയപ്പെട്ടു. ഇതോടെ താരത്തിനെതിരെ ട്രോളുമായി ഇറങ്ങിയിരിക്കുകാണ് ക്രിക്കറ്റ് ആരാധകര്‍. ട്വിറ്ററിലെ ചില ട്രോളുകള്‍ കാണാം...