രാഹുല്‍ ഭീരുവായ ക്യാപ്റ്റനെന്ന് മറ്റൊര വാദം. ആദ്യം ബാറ്റ് ചെയ്താല്‍ പരാജയപ്പെടുമെന്ന ഭീതിയാണ് രാഹുലിനെ ബൗളിംഗ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ചില ട്വീറ്റുകള്‍ പറയുന്നു.
ഹരാരെ: സിംബാബ്‌വെക്കെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഇന്ത്യ ടോസ് നേടിയിരുന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചത്. ഇതോടെ കടുത്ത വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്. ആദ്യ മത്സരത്തിലെ ദുരനുഭവം രണ്ടാം ഏകദിനത്തിലും ഉണ്ടാവുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ആദ്യ മത്സരത്തില്‍ സിംബാബ്‌വെ 189ന് പുറത്തായിരുന്നു. ഇന്ത്യയാവട്ടെ 10 വിക്കറ്റിന്റെ അനായാസജയം സ്വന്തമാക്കുകയും ചെയ്തു.
10 വിക്കറ്റിന് ജയിച്ചപ്പോള്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (81), ശുഭ്മാന്‍ ഗില്‍ (82) എന്നിവര്‍ക്ക് മാത്രമാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഏഷ്യാകപ്പിന് തയ്യാറെടുക്കെ കെ എല്‍ രാഹുലിന് പോലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല. സഞ്ജു സാംസണ്‍ ആരാധകര്‍ക്കും നിരാശപ്പെടേണ്ടി വന്നു. രണ്ടാം മത്സരവും ഏതാണ്ട് അതേ രീതിയിലാണ് മുന്നോട്ട് പോകുന്നത്. സിംബാബ്‌വെ ഇന്നും ചെറിയ സ്‌കോറില്‍ പുറത്താവുമെന്നും അങ്ങനെ വന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കില്ലന്നും ട്രോളര്‍മാര്‍ പറയുന്നു.
അത്രയൊന്നും വെല്ലുവിളി ഉയര്‍ത്താത്ത സിംബാബ്‌വെക്കെതിരെ ഇന്ത്യ ബാറ്റിംഗ് തിരിഞ്ഞെടുക്കണമായിരുന്നുവെന്നും നിര്‍ദേശം വരുന്നു. രാഹുല്‍ ഭീരുവായ ക്യാപ്റ്റനെന്ന് മറ്റൊര വാദം. ആദ്യം ബാറ്റ് ചെയ്താല്‍ പരാജയപ്പെടുമെന്ന ഭീതിയാണ് രാഹുലിനെ ബൗളിംഗ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ചില ട്വീറ്റുകള്‍ പറയുന്നു.
കടുത്ത തകര്‍ച്ച നേരിടുകയാണ് സിംബാബ്‌വെ ഹരാരെ സ്‌പോര്‍സ് ക്ലബില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ .... ഓവറില്‍ ഏഴിന് ... എന്ന നിലയിലാണ് അവര്‍. ബ്രാഡ് ഇവാന്‍സ് (), റ്യാന്‍ ബേള്‍ () എന്നിവരാണ് ക്രീസില്‍. ഷാര്‍ദുല്‍ ഠാകൂര്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
