ജയിക്കാന്‍ വേണ്ടിയെടുത്ത അടവിന് കയ്യടിക്കുമ്പോഴും ട്രോളന്‍മാര്‍ നെയ്ബിനെ വിടുന്നതേയില്ല. ട്രോളുകള്‍ക്കിടെ മത്സരത്തിന് ശേഷം ഗുല്‍ബാദിന്റെ ആദ്യ പ്രതികരണമെത്തി

ബാര്‍ബഡോസ്: അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയേ ശേഷവും ഗുല്‍ബാദിന്‍ നെയ്ബിന്റെ പരിക്ക് അഭിനയത്തെ വിടാതെ സോഷ്യല്‍ മീഡിയ. ട്രോളന്‍മാര്‍ക്കൊപ്പം മുന്‍ താരങ്ങളടക്കം നെയ്ബിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തി. ഇതാകണം പരിശീലകനും കളിക്കാരനുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കളി വൈകിപ്പിക്കണെന്ന് പറഞ്ഞയുടന്‍ തന്നെ ദേ കിടക്കുന്നു നെയ്ബ് നിലത്ത്. ഓസ്‌കാര്‍ അഭിനയമെന്നാണ് കമന്റേറ്ററുടെ പ്രതികരണം. അഫ്ഗാന്റെ ജയത്തിന് പിന്നാലെ ട്രോളുകളിലും മീമുകളിലും നിറയുകയാണ് നെയ്ബ്.

ജയിക്കാന്‍ വേണ്ടിയെടുത്ത അടവിന് കയ്യടിക്കുമ്പോഴും ട്രോളന്‍മാര്‍ നെയ്ബിനെ വിടുന്നതേയില്ല. ട്രോളുകള്‍ക്കിടെ മത്സരത്തിന് ശേഷം ഗുല്‍ബാദിന്റെ ആദ്യ പ്രതികരണമെത്തി. 'ദുഖത്തില്‍ നിന്നാണ് പലപ്പോഴും സന്തോഷമുണ്ടാകുന്നത്.' എന്നാണ് നെയ്ബ് പറഞ്ഞത്. ഒപ്പം ഹാംസ്ട്രിങ്ങെന്നെഴുതി പൊട്ടിച്ചിരി സ്‌മൈലുകളുമായി ക്രിക്കറ്റ് പ്രേമികള്‍. മറുപടി ഷെയര്‍ ചെയ്ത് ഇന്ത്യന്‍ താരം അശ്വിന്‍ ഗുല്‍ബദിന്‍ നായ്ബിന് റെഡ് കാര്‍ഡ് എന്ന് എക്‌സില്‍ കുറിച്ചു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അശ്വിന് ബോളിവുഡ് സിനിമ റെഫറന്‍സോടെ ഗുല്‍ബാദിന്‍ തന്നെ മറുപടി നല്‍കി. ന്യൂസിലാന്‍ഡ് കമന്റേറ്റര്‍ ഇയാന്‍ സ്മിത്ത് പരിഹാസ രൂപേണയാണ് സംഭവത്തോട് പ്രതികരിച്ചത്. എനിക്ക് ആറുമാസമായി മുട്ടുവേദനയുണ്ട്. ഞാന്‍ ഗുല്‍ബദിനെ ചികില്‍സിച്ച ഡോക്ടറെ കാണാന്‍ പോകുകയാണ്. അയാള്‍ എട്ടാമത്തെ ലോകാല്‍ഭുതമാണ്. സ്മിത്തിന്റെ തമാശ കലര്‍ന്ന വാക്കുകളും സൈബറിടം ഏറ്റെടുത്തു. മത്സരശേഷം അഫ്ഗാന്‍ നായകന്‍ പരിക്കിനെ പറ്റി പറഞ്ഞതും ചിരിച്ചുകൊണ്ട് തന്നെ.

View post on Instagram
View post on Instagram

പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ നവീന്‍ ഉള്‍ ഹഖിന്റെ ഗുല്‍ബാദില്‍ ട്രോള്‍ സ്റ്റോറിയില്‍ പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയുമായി റാഷിദ് ഖാനെത്തിയത് സൈബറിടത്ത് ചിരി പടര്‍ത്തി. ഇതിന് കമന്റുമായി ഗുല്‍ബാദിനും രംഗത്തെത്തി. തനിക്ക് സുഖമില്ലെന്ന് ചിരിച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. ഒടുവില്‍ ഫിസിയോക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ട്രോളുകള്‍ അവസാനിപ്പിക്കാന്‍ ഗുല്‍ബാദിന്റെ ശ്രമം. അത്ഭുതങ്ങള്‍ സംഭവിക്കാമെന്ന ക്യാപ്ഷനോടെയാണ് താരം ഫിസിയോയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്. പക്ഷേ, ട്രോളുകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോളും ഗുല്‍ബാദിന്‍ ഇപ്പോഴും എയറില്‍ തന്നെ.