Asianet News MalayalamAsianet News Malayalam

അശ്വിന്‍ ഇന്ത്യന്‍ മുഷ്ഫിഖറോ..? മത്സരം അവസാനിക്കും മുമ്പ് ആഘോഷം നടത്തിയ താരത്തിന് ട്രോളര്‍മാരുടെ എട്ടിന്‍റെ പണി

നാടകീയത നിറഞ്ഞതായിരുന്നു സയ്യിദ് മുഷ്താഖ് അലി ടി20 ഫൈനല്‍. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ഒരു റണ്‍സിന് കര്‍ണാടക തമിഴ്‌നാടിനെ തോല്‍പ്പിക്കുകയായിരുന്നു.

cricket world trolls r ashwin after syed mushtaq alit t20 final
Author
Surat, First Published Dec 2, 2019, 3:29 PM IST

സൂററ്റ്: നാടകീയത നിറഞ്ഞതായിരുന്നു സയ്യിദ് മുഷ്താഖ് അലി ടി20 ഫൈനല്‍. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ഒരു റണ്‍സിന് കര്‍ണാടക തമിഴ്‌നാടിനെ തോല്‍പ്പിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ തമിഴ്‌നാടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനാണ് സാധിച്ചത്.

തമിഴ്‌നാടിന് വേണ്ടി അവസാന ഓവറില്‍ ക്രീസിലുണ്ടായിരുന്നത് ഇന്ത്യന്‍ ടെസ്റ്റ് താരം ആര്‍ ആശ്വിനായിരുന്നു. ആ ഓവറില്‍ 13 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. കൃഷ്ണപ്പ ഗൗതം എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും അശ്വിന്‍ ബൗണ്ടറി പായിച്ചു. ഇതോടെ താരം മുഷ്ടി ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാല്‍ പിന്നീടുള്ള നാല് പന്തില്‍ അഞ്ച് റണ്‍ തമിഴ്‌നാട് താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ ആഘോഷം വെറുതെയായി. 

ഇതോടെ അശ്വിനെ ക്രിക്കറ്റ് ലോകം മുഷ്ഫിഖറിനോട് ഉപമിക്കുകയായിരുന്നു. 2016 ലോക ടി20യില്‍ ഇന്ത്യക്കെതിരെ ഇത്തരത്തില്‍ ആഘോഷം നടത്തിയിരുന്നു. അന്ന് 11 റണ്‍സാണ് അവസാന ഓവറില്‍ വേണ്ടിയിരുന്നത്. ഓവറില്‍ രണ്ട് ബൗണ്ടറി നേടിയതോടെ മുഷ്ഫിഖര്‍ ആഘോഷം തുടങ്ങി. എന്നാല്‍ വിജയം ഇന്ത്യക്കായിരുന്നു. മത്സരം കഴിഞ്ഞതോടെ ട്രോള്‍ വര്‍ഷമാണ് അശ്വിനെതിരെ. ചില ട്രോളുകള്‍ കാണാം.

Follow Us:
Download App:
  • android
  • ios