അയോധ്യ ക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം ജയ്പൂര്‍ നഗരം ഒരുങ്ങിനില്‍ക്കുന്ന വീഡിയോയാണ് രാജസ്ഥാന്‍ റോയല്‍സ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ആരാധകര്‍ക്ക് അതത്ര പിടിച്ചില്ല.
ജയ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് പോസ്റ്റിട്ട ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് പരിഹാസം. മലയാളി താരം നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് എന്നിവരെല്ലാം പോസ്റ്റുമായി എത്തിയിരുന്നു. എന്നാല്‍ കനത്ത പരിഹാസമാണ് പലര്‍ക്കുമുണ്ടായത്. പ്രത്യേകിച്ച രാജസ്ഥാന്‍ റോയല്‍സിന് തന്നെ. എന്നാല്‍ പോസ്റ്റുകളെ പിന്തുണച്ച് എത്തിയ ആരാധകരുമുണ്ട്.
അയോധ്യ ക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം ജയ്പൂര്‍ നഗരം ഒരുങ്ങിനില്‍ക്കുന്ന വീഡിയോയാണ് രാജസ്ഥാന്‍ റോയല്‍സ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ആരാധകര്‍ക്ക് അതത്ര പിടിച്ചില്ല. മതപരമായതോ, രാഷ്ട്രീയമോ കലര്‍ന്ന പോസ്റ്റുകള്‍ ഒരു ക്രിക്കറ്റ് ടീമിന്റെ സോഷ്യല്‍ മീഡിയ വഴി പോസ്റ്റു ചെയ്യുന്നത് ശരിയല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ടീമിന്റെ ക്യാപ്റ്റന്‍ സഞ്ജു ആയതുകൊണ്ടുതന്നെ മലയാളി ആരാധകര്‍ ഏറെയുണ്ട് രാജസ്ഥാന്‍ റോയല്‍സ്. ഇതില്‍ പലരും പറയുന്നത്, പേജ് അണ്‍ഫോളോ ചെയ്യുന്നുവെന്നാണ്. പോസ്റ്റിനെതിരെ വന്ന ചില കമന്റുകള്‍ വായിക്കാം...
മുംബൈ ഇന്ത്യന്‍സ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിനും ഇതുതന്നെയാണ് അവസ്ഥ. ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സും ഇതേരീതിയില്‍ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചിരുന്നു. അതിന് താഴെയും കമന്റുകള്‍വന്നു. യുപിയില്‍ നിന്നുള്ള ഐപിഎല്‍ ക്ലബാണ് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്. മൂന്ന് ഫ്രാഞ്ചൈസികളും പങ്കുവച്ച പോസ്റ്റ് വായിക്കാം..
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സൈന നെഹ്വാള്‍, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനില്‍ കുംബ്ലെ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സോനു നിഗം, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യക്ക് കനത്ത തിരിച്ചടി! ആദ്യ രണ്ട് മത്സരങ്ങളില്‍ കോലി പിന്മാറി
