പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സോനുവിനെ തൊട്ടടുത്തുള്ള എസ് എസ് കെ എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊല്‍ക്കത്ത: പരിശീലനത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ് ആഭ്യന്തര ക്രിക്കറ്റ് താരം സോനു യാദവിന്(22) ദാരുണാന്ത്യം. കൊല്‍ക്കത്തയില്‍ ബുധനാഴ്‌ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സോനുവിനെ തൊട്ടടുത്തുള്ള എസ് എസ് കെ എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായ സോനു യാദവ് സെക്കന്‍റ് ഡിവിഷനില്‍ ബാലിഗഞ്ച് സ്‌പോര്‍ടിങ് ക്ലബിന്‍റെ താരമായിരുന്നു. മരണ കാരണം എന്തെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ മാത്രമേ വ്യക്തമാകൂ.
