Asianet News MalayalamAsianet News Malayalam

ഐപിഎല്‍ ലേലം: 12-14 കോടി കൊടുത്തിട്ടായാലും അവനെ ചെന്നൈ റാഞ്ചും, പ്രവചനവുമായി ആകാശ് ചോപ്ര

അതുകൊണ്ട് തന്നെ അവനില്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ അവനായി 10-12-14 കോടിയൊക്കെ മുടക്കാന്‍ തയാറാകുമെന്ന് ഉറപ്പാണ്. ഏത് സാഹചര്യത്തിലും ഉപയോഗിക്കാവുന്ന അടിമുടി മികച്ചൊരു പേസറാണ് കോയെറ്റ്സി.

CSK Could spend 12-14 crore for him says Aakash Chopra on Gerald Coetzee before IPL 2024 auction
Author
First Published Dec 18, 2023, 6:04 PM IST

ദുബായ്: ഐപിഎല്‍ ലേലത്തിന് നാളെ ദുബായില്‍ അരങ്ങൊരുങ്ങുമ്പോള്‍ ആരൊക്കെ കോടിപതികളാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ടീമുകള്‍ സ്വന്തമാക്കേണ്ട താരങ്ങളുടെ ചുരുക്കപ്പട്ടികയുമായി അവസാനവട്ട കൂട്ടലും കിഴിക്കലും നടത്തുമ്പോള്‍ ലേലത്തില്‍ ചെന്നൈ കോടികള്‍ കൊടുത്ത് റാഞ്ചാനിടയുള്ള താരത്തിന്‍റെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ഒരു വിദേശ പേസറുടെ സാന്നിധ്യം അത്യാവശ്യമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ ദക്ഷണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോയെറ്റ്സിക്കായി 12-14 കോടി മുടക്കിലായും അത്ഭുതപ്പെടാനില്ലെന്ന് ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. വിദേശ പേസറെ കുറിച്ച് ആലോചിക്കുമ്പോള്‍ എന്‍റെ മനസിലും ചെന്നൈയുടെ മനസിലും വരുന്നത് ഒരേ പേരാകാനാണ് സാധ്യത. കാരണം, ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ചെന്നൈ ടീമിന്‍റെ സഹ ടീമായ ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സിന്‍റെ താരമാണ് കോയെറ്റ്സി.

രണ്ടാം ഏകദിനം നാളെ, ഇന്ത്യൻ ടീമിൽ ഒരു മാറ്റം ഉറപ്പ് , മത്സരസമയത്തിലും മാറ്റം; സൗജന്യമായി കാണാനുള്ള വഴികള്‍

അതുകൊണ്ട് തന്നെ അവനില്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ അവനായി 10-12-14 കോടിയൊക്കെ മുടക്കാന്‍ തയാറാകുമെന്ന് ഉറപ്പാണ്. ഏത് സാഹചര്യത്തിലും ഉപയോഗിക്കാവുന്ന അടിമുടി മികച്ചൊരു പേസറാണ് കോയെറ്റ്സി. കളിയുടെ തുടക്കത്തിലും ഒടുക്കത്തിലും അഴനെ ഉപയോഗിക്കാനാവും. വായുവില്‍ വേഗത്തില്‍ പന്തെറിയാനാവുന്ന കോയെറ്റ്സി മികച്ച വിക്കറ്റ് ടേക്കറുമാണ്. അതുകൊണ്ടു തന്നെ ധോണി മികച്ചൊരു പേസറെ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് കോയെറ്റ്സി അനുയോജ്യനാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

ലേലലത്തിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ ഡ്വയിന്‍ പ്രിട്ടോറിയസിനെയും സിസാന്ദ മഗാലയെയും ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജൈമിസണെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒഴിവാക്കിയിരുന്നു. ലേലത്തില്‍ ചെന്നൈക്ക് 31.4 കോടി രൂപയാണ് പരമാവധി ചെലവഴിക്കാനാകുക. മൂന്ന് വിദേശ താരങ്ങളുടെ അടക്കം ആറ് താരങ്ങളുടെ ഒഴിവാണ് ചെന്നൈ ടീമിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios