Asianet News MalayalamAsianet News Malayalam

'തല' തുടങ്ങി, വിസില്‍ പോട്; ഐപിഎല്‍ 2023 സീസണിന് മുമ്പ് പരിശീലനം ആരംഭിച്ച് എം എസ് ധോണി

വരും സീസണിന് മുന്നോടിയായി ഹോം ഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്കില്‍ ചെന്നൈ താരങ്ങള്‍ പ്രത്യേക പരിശീലന സെഷന്‍ നടത്തും

CSK skipper MS Dhoni started training session ahead of IPL 2023
Author
First Published Jan 20, 2023, 3:25 PM IST

റാഞ്ചി: ഐപിഎല്‍ 2023 സീസണിന് മുമ്പ് പരിശീലനം ആരംഭിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് നിലനിര്‍ത്താനും പവര്‍ ഹിറ്റിംഗ് മെച്ചപ്പെടുത്താനുമാണ് ധോണിയുടെ പരിശീലനം. ധോണി നെറ്റ്‌സില്‍ പന്തടിച്ച് അകറ്റുന്ന ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ധോണി പരിശീലനത്തിന് എത്തുന്ന ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത നാല്‍പത്തിയൊന്നുകാരനായ ധോണി ഫിറ്റ്‌നസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

വരും സീസണിന് മുന്നോടിയായി ഹോം ഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ പ്രത്യേക പരിശീലന സെഷന്‍ നടത്തും. മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും നായകന്‍ ധോണിയുമാകും ഇതിന് നേതൃത്വം നല്‍കുക. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോം ഗ്രൗണ്ടിലേക്ക് ചെന്നൈ താരങ്ങള്‍ തിരിച്ചെത്തുന്നത്. വിദേശ താരങ്ങള്‍ എത്തുംമുമ്പേ ആഭ്യന്തര താരങ്ങള്‍ ക്യാമ്പില്‍ ചേരും. എന്നാല്‍ പരിശീലനത്തിന്‍റെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരിയിലോ മാര്‍ച്ച് ആദ്യവാരമോ ആകും താരങ്ങളുടെ ക്യാമ്പ് ചെപ്പോക്കില്‍ ആരംഭിക്കുക. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്

എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ. 

2021ല്‍ 15 കോടി, ഇത്തവണ 1 കോടി; കെയ്‌ല്‍ ജാമീസണെ സിഎസ്‌കെ ചുളുവില്‍ സ്വന്തമാക്കിയതോ?

Follow Us:
Download App:
  • android
  • ios