Asianet News MalayalamAsianet News Malayalam

ഐപിഎല്ലിനെക്കാള്‍ നല്ലത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗെന്ന പരമാര്‍ശം; ക്ഷമ ചോദിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

തന്‍റെ പരമാര്‍ശം ആരെയെങ്കിലും അസ്വസ്ഥരാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ചിലര്‍ തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് വിശദീകരണം നല്‍കുന്നതെന്നും സ്റ്റെയ്ന്‍ വ്യക്തമാക്കി. നല്‍കുന്നതെന്നും

Dale Steyn apologises after PSL more rewarding comment
Author
Karachi, First Published Mar 3, 2021, 9:38 PM IST

കറാച്ചി: ഐപിഎല്ലില്‍ ക്രിക്കറ്റിനെക്കാള്‍ പ്രാധാന്യം പണത്തിനാണെന്നും എല്ലാവരും പണത്തിന് പിന്നാലെയാണെന്നുമുള്ള പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. മറ്റ് കളിക്കാരുടേതുപോലെ തന്‍റെ കരിയറിലും ഐപിഎല്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ലീഗിനെ ഇകഴ്ത്തി കാട്ടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ട്വീറ്റില്‍ സ്റ്റെയ്ന്‍ വ്യക്തമാക്കി.

തന്‍റെ പരമാര്‍ശം ആരെയെങ്കിലും അസ്വസ്ഥരാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ചിലര്‍ തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് വിശദീകരണം നല്‍കുന്നതെന്നും സ്റ്റെയ്ന്‍ വ്യക്തമാക്കി. നല്‍കുന്നതെന്നും

ഐപിഎല്ലില്‍ കളിക്കുന്നതിനെക്കാള്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഗുണകരമാകുന്നത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗും പോലെയുള്ള ചെറുകിട ടി20 ലീഗുകളില്‍ കളിക്കുന്നതാണെന്ന് സ്റ്റെയ്ന്‍ ഇന്നലെ പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ താരമായ സ്റ്റെയ്ന്‍ ഇത്തവണ ഐപിഎല്ലില്‍ കളിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണില്‍ വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംഗമായിരുന്ന സ്റ്റെയ്ന് കാര്യമായ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. ലഭിച്ച അവസരങ്ങളില്‍ സ്റ്റെയ്ന്‍ നിരാശപ്പെടുത്തുകയും ചെയ്തു. ഐപിഎല്‍ പോലെ പണക്കൊഴുപ്പുള്ള ലീഗുകളില്‍ ക്രിക്കറ്റിനേക്കാള്‍ പ്രാധാന്യം പണത്തിനാണെന്നും ഐപിഎല്‍ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സ്റ്റെയ്ന്‍ പറഞ്ഞിരുന്നു.

ഐപിഎല്ലില്‍ കളിക്കുമ്പോള്‍ വമ്പന്‍ താരനിരയും വമ്പന്‍ സ്ക്വാഡും എല്ലാം ഉണ്ടാകും.  അതുകൊണ്ടുതന്നെ ക്രിക്കറ്റിനെക്കാള്‍ കളിക്കാര്‍ നേടുന്ന പ്രതിഫലത്തിനാണ് അവിടെ പ്രാധാന്യം. എല്ലാക്കാര്യത്തിലും ആ വ്യത്യാസം പ്രകടമാണ്. അങ്ങനെയാകുമ്പോള്‍ പലപ്പോഴും ക്രിക്കറ്റിനെ മറന്നുപോവുന്നത് സാധാരണമാണ്. എന്നാല്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലോ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗിലോ അത്ര പണക്കൊഴുപ്പില്ലാത്തതിനാല്‍ അവിടെ ക്രിക്കറ്റിനാണ് പ്രഥമ പരിഗണന.

എന്നാല്‍ ഐപിഎല്ലില്‍ കളിക്കുമ്പോള്‍ അവിടെ ഗ്രൗണ്ടില്‍ നടത്തിയ പ്രകടനത്തിന്‍റെ പേരിലല്ല പലപ്പോഴും നമ്മള്‍ ഓര്‍മിപ്പിക്കപ്പെടുന്നത്. നേടുന്ന പ്രതിഫലത്തിന്‍റെ പേരിലാണ്. അതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ അതില്‍ നിന്ന് കുറച്ചുകാലം അകന്നു നില്‍ക്കാന്‍ വേണ്ടിയാണ് ഇത്തവണ ഐപിഎല്‍ ഉപേക്ഷിച്ചതെന്നുമായിരുന്നു സ്റ്റെയ്നിന്‍റെ വാക്കുകള്‍.

Follow Us:
Download App:
  • android
  • ios