ജൊഹാനസ്ബര്‍ഗ്: അടുത്ത ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ബാംഗ്ലൂരിന് പുറമെ മറ്റൊരു ടീമിലും കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും കുറച്ചുകാലം വിശ്രമിക്കാനാണ് തീരുമാനമെന്നും സ്റ്റെയ്ന്‍ ട്വീറ്റ് ചെയ്തു.

2019ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്റ്റെയ്ന്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്ലെന്നും മറ്റ് ലീഗുകളില്‍ സജീവമാകുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി കളിച്ച 37കാരനായ സ്റ്റെയിനിന് കാര്യമായി തിളങ്ങാനായിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ സ്റ്റെയ്ന്‍ ബാംഗ്ലൂരിനായി പന്തെറിഞ്ഞത്. ഒരു വിക്കറ്റ് മാത്രമെ സ്റ്റെയിനിന് വീഴ്ത്താനായിരുന്നുള്ളു.