ജൊഹാനസ്ബര്‍ഗ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നേടിയ ജയത്തെ ട്രോളാൻ ശ്രമിച്ച ഇന്ത്യന്‍ ആരാധകന്റെ വായടപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയിന്‍. ദക്ഷിണാഫ്രിക്ക നേടിയ ജയത്തെ അഭിനന്ദിച്ച് സ്റ്റെയിനിട്ട ട്വീറ്റിന് താഴെയാണ് ഇന്ത്യന്‍ ആരാധകന്‍ കമന്റുമായി എത്തിയത്. നാട്ടിലല്ലേ കളി, ദൈവത്തിനുവേണ്ടി ആസ്വദിച്ച് കളിക്കു എന്നായിരുന്നു ഇന്ത്യന്‍ ആരാധകന്റെ കമന്റ്.

എന്നാല്‍ സ്വന്തം നാട്ടിലായതുകൊണ്ടാണ് ദക്ഷിണാഫ്രിക്ക ജയിച്ചതെന്ന രീതിയിലുള്ള പരമാര്‍ശവുമായി  സിദ്ധാര്‍ത്ഥ് മിശ്രയെന്ന ഇന്ത്യന്‍ ആരാധകന്‍ രംഗത്തെത്തി. ഇതിനാണ് സ്റ്റെയിന്‍ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്.

സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്ക നേടിയ ജയത്തെ കളിയാക്കുകയാണെങ്കില്‍ സ്വന്തം നാട്ടില്‍ ഇന്ത്യ നേടുന്ന ജയങ്ങളും കണക്കിലെടുക്കരുതെന്ന് സ്റ്റെയിന്‍ പറഞ്ഞു. ദൈവത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല വിഡ്ഢി എന്നും സ്റ്റെയിന്‍ കുറിച്ചു.