കൊച്ചി: ഇന്ത്യ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോലിയും പരിശീലക സ്ഥാനതത് രവി ശാസ്ത്രിയും തുടരണമെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഡേവ് വാട്മോര്‍. ധോണി ഇപ്പോഴും മികച്ച കളിക്കാരന്‍ തന്നെയാണെന്നും വാട്മോര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോകകപ്പ് സെമിയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം പരിശീലന പദവിയിലേക്ക് ബിസിസിഐ പുതിയ അപേക്ഷ ക്ഷണിച്ചത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ രവി ശാസ്ത്രി പരിശീലകനായും കോലി നായകനായും തുടരണമെന്നാണ് ശ്രീലങ്കയെ ലോകകപ്പ് ജേതാക്കളാക്കിയ ഡേവ് വാഡ്മോറിന്‍റെ അഭിപ്രായം.

ശാസ്ത്രിയടക്കമുള്ള പരിശീലനസംഘത്തില്‍ ആരെങ്കിലും സ്വയം സ്ഥാനമൊഴിയാന്‍ തീരുമാനിച്ചാല്‍ മാത്രമേ മാറ്റത്തെക്കുറിച്ച് ബിസിസിഐ ചിന്തിക്കേണ്ടതുള്ളൂ. സെമിയില്‍ ധോണിയെ നേരത്തെ ബാറ്റിങ്ങിന് അയച്ചാലും മത്സരഫലത്തില്‍ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും വാട്മോര്‍ പറഞ്ഞു.