Asianet News MalayalamAsianet News Malayalam

ബാബര്‍- റിസ്‌വാന്‍ സഖ്യം പിന്നിലായി! ഇന്ത്യക്കെതിരെ റെക്കോര്‍ഡിട്ട് മില്ലര്‍- ഡി കോക്ക് കൂട്ടുകെട്ട്

ഇരുവരും നാലാം വിക്കറ്റില്‍ 154 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ടി20യില്‍ ഇന്ത്യക്കെതിരെ റെക്കോര്‍ഡാണിത്. ഇന്ത്യക്കെതിരെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പടുത്തുയര്‍ത്തിയത്. 2021 ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ബാബര്‍ അസം- മുഹമ്മദ് റിസ്‌വാന്‍ സഖ്യം പുറത്താവാതെ നേടിയ 152 റണ്‍സാണ് പഴക്കഥയായത്.

David Miller with Quinton De Kock creates history after record partnership
Author
First Published Oct 3, 2022, 1:11 PM IST

ഗുവാഹത്തി: ഇന്ത്യക്കെതിരെ ടി20 പരമ്പര കൈവിട്ടെങ്കിലും വിലപ്പെട്ട റെക്കോര്‍ഡ് അക്കൗണ്ടില്‍ കൂട്ടിചേര്‍ത്ത് ദക്ഷിണാഫ്രിക്ക. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 237 റണ്‍സാണ്‍ നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റില്‍ 221 റണ്‍സെടുക്കാനാണ് സാധിച്ചത്. 16 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വി. ഒരുഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍സ് മാത്രമെടുത്തിരുന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഡേവിഡ് മില്ലര്‍ (106), ക്വിന്റണ്‍ ഡി കോക്ക് (69) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു.

ഇരുവരും നാലാം വിക്കറ്റില്‍ 154 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ടി20യില്‍ ഇന്ത്യക്കെതിരെ റെക്കോര്‍ഡാണിത്. ഇന്ത്യക്കെതിരെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പടുത്തുയര്‍ത്തിയത്. 2021 ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ബാബര്‍ അസം- മുഹമ്മദ് റിസ്‌വാന്‍ സഖ്യം പുറത്താവാതെ നേടിയ 152 റണ്‍സാണ് പഴക്കഥയായത്. 2012ല്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍- ഷെയ്ന്‍ വാട്‌സണ്‍ സഖ്യം 133 റണ്‍സ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ തന്നെ റാസി വാന്‍ ഡര്‍ ഡസ്സന്‍- മില്ലര്‍ സഖ്യം പുറത്താവാതെ നേടിയ 131 റണ്‍സ് നാലാമതായി. ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്ന മത്സരത്തിലായിരുന്നു കൂട്ടുകെട്ട്.

മത്സരത്തിനിടെ ഡി കോക്ക് എന്നോട് മാപ്പ് പറഞ്ഞു! ഡേവിഡ് മില്ലറുടെ വെളിപ്പെടുത്തല്‍

ഇത്രയും വലിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. കൃത്യമായ സമയത്ത് വേഗം കൂട്ടാന്‍ ഡി കോക്കിന് സാധിക്കാതെ പോയി. മത്സരശേഷം ഡി കോക്കിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് മില്ലര്‍ സംസാരിച്ചു. ഡി കോക്ക് തന്നോട് ക്ഷമ പറഞ്ഞതായി മില്ലര്‍ മത്സരശേഷം വ്യക്താക്കി. മില്ലറുടെ വാക്കുകള്‍... ''ഡി കോക്ക് മുഴുവന്‍ സമയവും ക്രീസില്‍ നില്‍ക്കാന്‍ അല്‍പം ബുദ്ധിമുട്ടി. എങ്കിലും പരമാവധി ശ്രമിച്ചു. സിക്‌സും ഫോറും അടിക്കാന്‍ കെല്‍പ്പുള്ള താരം തന്നെയാണ് ഡി കോക്ക്. 16 റണ്‍സിന്റെ നേരിയ തോല്‍വി മാത്രമാണ് ഞങ്ങള്‍ക്കുണ്ടായത്. മത്സരത്തിനിടെ ഡി കോക്ക് എന്നോട് ക്ഷമ ചോദിച്ചു. ഞാന്‍ നന്നായി കളിച്ചുവെന്നും ഡി കോക്ക് എന്നോട് പറഞ്ഞു. റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് അവന് അറിയാമായിരുന്നു. ഗുവാഹത്തിയിലേക് മികച്ച വിക്കറ്റായിരുന്നു. തുടക്കത്തില്‍ തന്നെ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ വിജയത്തിനടുത്തെത്താന്‍ ഞങ്ങള്‍ക്കായി.'' മില്ലര്‍ മത്സരശേഷം പറഞ്ഞു.

വ്യക്തിഗത നേട്ടങ്ങളൊന്നും വേണ്ട! അര്‍ധ സെഞ്ചുറി വേണോ എന്ന് കാര്‍ത്തിക്, വേണ്ടെന്ന് കോലി- വീഡിയോ വൈറല്‍

47 പന്തില്‍ നിന്നാണ് മില്ലര്‍ പുറത്താവാതെ 106 റണ്‍സ് അടിച്ചെടുത്തത്. ഇതില്‍ ഏഴ് സിക്‌സുകളും എട്ട് ബൗണ്ടറിയും ഉള്‍പ്പെടും. ഡി കോക്ക് 48 പന്തുകള്‍ നേരിട്ടു. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് ഡി കോക്കിന്റെ ഇന്നിംഗ്‌സ്. ഇരുവരും നാലാം വിക്കറ്റില്‍ 154 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
 

Follow Us:
Download App:
  • android
  • ios