ആരോൺ ഫിഞ്ചിനൊപ്പം ഡേവിഡ് വാർണറെ ഓപ്പണറാക്കണമെന്ന് മുൻതാരം മാർക് വോ. ഫീൽഡിംഗ് നിയന്ത്രണമുള്ളപ്പോൾ വാർണർ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണെന്നും വോ
സിഡ്‌നി: ഏകദിന ലോകകപ്പിൽ നായകന്‍ ആരോൺ ഫിഞ്ചിനൊപ്പം ഡേവിഡ് വാർണറെ ഓപ്പണറാക്കണമെന്ന് മുൻതാരം മാർക് വോ. ഫീൽഡിംഗ് നിയന്ത്രണമുള്ളപ്പോൾ വാർണർ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണെന്നും വോ പറഞ്ഞു.

പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് വാർണർ ഒരു വർഷത്തെ വിലക്ക് നേരിട്ടപ്പോൾ ഉസ്മാൻ ഖവാജയാണ് ഫിഞ്ചിനൊപ്പം ഓസ്ട്രേലിയയുടെ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത്. ഓപ്പണറായി ഖവാജ 769 റൺസ് നേടുകയും ചെയ്തു. വിലക്ക് മാറിയ വാർണർ കഴിഞ്ഞ ദിവസാണ് സ്റ്റീവ് സ്മിത്തിനൊപ്പം ദേശീയ ടീമിൽ തിരിച്ചെത്തിയത്. ലോകകപ്പിൽ ജൂൺ ഒന്നിന് അഫ്ഗാനിസ്ഥാനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.

തിരിച്ചുവരവില്‍ ന്യൂസീലന്‍ഡ് ഇലവനെതിരെ ഫിഞ്ച് 52 റണ്‍സെടുത്തപ്പോള്‍ വാര്‍ണര്‍ 39 റണ്‍സെടുത്തു. എന്നാല്‍ 4 റണ്‍സ് മാത്രമാണ് ഖവാജ നേടിയത്. തിരിച്ചുവരവില്‍ സ്‌മിത്ത് 22 റണ്‍സെടുത്തു. മത്സരം 10 പന്ത് ബാക്കിനില്‍ക്കേ ഒരു റണ്ണിന് ഓസ്‌ട്രേലിയ ജയിച്ചിരുന്നു.
