Asianet News MalayalamAsianet News Malayalam

കിവീസിനെതിരെ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കുമില്ലാത്ത നേട്ടം സ്വന്തമാക്കി ദീപക് ഹൂഡ

ടി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രം അവസരം ലഭിച്ച ഹൂഡയെക്കൊണ്ട് രണ്ടോവറെങ്കിലും പന്തെറിയിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം മുമ്പ് പലപ്പോഴും ആരാധകര്‍ ചോദിച്ചിരുന്നതാണ്.രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ റെഗുലര്‍ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങിയാലും ഹൂഡയ്ക്ക് ബൗളിംഗ് കൊടുക്കുന്ന പതിവുണ്ടായിരുന്നില്ല.

Deepak Hooda sets massive record against New Zealand
Author
First Published Nov 20, 2022, 7:12 PM IST

ഓക്‌ലന്‍ഡ്: ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ യുവതാരങ്ങളുമായി ആദ്യ ടി20 മത്സരത്തിനിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ 65 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കി പരമ്പരയില്‍ 1-0 ലീഡെടുത്തപ്പോള്‍ വിജയത്തില്‍ നിര്‍ണായകമായത് സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗും ദീപക് ഹൂഡയുടെ ബൗളിംഗുമായിരുന്നു. സൂര്യ സെഞ്ചുറിയുമായി തകര്‍ത്തടിച്ചപ്പോള്‍ ഹൂഡ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങി.

ടി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രം അവസരം ലഭിച്ച ഹൂഡയെക്കൊണ്ട് രണ്ടോവറെങ്കിലും പന്തെറിയിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം മുമ്പ് പലപ്പോഴും ആരാധകര്‍ ചോദിച്ചിരുന്നതാണ്.രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ റെഗുലര്‍ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങിയാലും ഹൂഡയ്ക്ക് ബൗളിംഗ് കൊടുക്കുന്ന പതിവുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ന്യൂസിലന്‍ഡിനെതിരെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ദീപക് ഹൂഡയെ പന്തേല്‍പ്പിച്ചപ്പോള്‍ പിറന്നതാകട്ടെ ന്യൂസിലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനവും.

അടുപ്പിച്ച് ഒരു 10 മത്സരത്തിലെങ്കിലും അവനെ കളിപ്പിക്കൂ,സഞ്ജുവിന് വേണ്ടി പരസ്യമായി വാദിച്ച് രവി ശാസ്ത്രി-വീഡിയോ

2.5 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയ ഹൂഡ ഒരവസരത്തില്‍ ഹാട്രിക്കിന് അടുത്തെത്തുകയും ചെയ്തു. ന്യൂസിലന്‍ഡ് വാലറ്റത്തെ പൊരുതാനനുവദിക്കാതെ പറഞ്ഞുവിട്ടത് ഹൂഡയുടെ ഓഫ് സ്പിന്നായിരുന്നു. നേരത്തെ ഡാരില്‍ മിച്ചലിനെ പുറത്താക്കിയ ഹൂഡ തന്‍റെ രണ്ടാം വരവില്‍ ആദം മില്‍നെ, ഇഷ് സോധി, ടിം സൗത്തി എന്നിവരെ വീഴ്ത്തിയാണ് നാലു വിക്കറ്റ് തികച്ചത്. ടി20 ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.

2021ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ മൂന്നോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേലിന്‍റെ ബൗളിംഗ് പ്രകടനമായിരുന്നു ഇതുവരെയുള്ള മികച്ച ബൗളിംഗ് പ്രകടനം. ബാറ്റിംഗില്‍ ആദ് പന്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായ ഹൂഡ ബൗളിംഗില്‍ മികവ് കാട്ടിയത് ഇന്ത്യക്ക് ആശ്വാസമായി. രണ്ടോവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 24 റണ്‍സ് വഴങ്ങിയതോടെയാണ് ഹാര്‍ദ്ദിക് ഹൂഡയെ പന്തേല്‍പ്പിച്ചത്.

സൂര്യകുമാര്‍ യാദവിന്റെ സെഞ്ചുറി ഇടം നേടിയത് നേട്ടങ്ങളുടെ പട്ടികയില്‍; മത്സരത്തിനും പ്രത്യേകതയേറെ

ഇന്ന് ന്യൂസിലന്‍ഡിനെ 65 റണ്‍സിന് തോല്‍പ്പിച്ചതോടെ ടി20 ക്രിക്കറ്റില്‍ കിവീസിനെതിരായ ഏറ്റവും വലിയ രണ്ടാമത്തെ ജയം(റണ്‍സിന്‍റെ അടിസ്ഥാനത്തില്‍) സ്വന്തമാക്കാനും ഇന്ത്യക്കായി. കഴിഞ്ഞ വര്‍ഷം ഈഡ്ന്‍ ഗാര്‍ഡന്‍സില്‍ 73 റണ്‍സിന് തോല്‍പ്പിച്ചതായിരുന്നു ഏറ്റവും വലിയ വിജയം.

Follow Us:
Download App:
  • android
  • ios