userpic
user icon
0 Min read

മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ടോസ്! ഫാഫ് ഡു പ്ലെസി കളിക്കില്ല, ടീമില്‍ മാറ്റം

Delhi capitals won the toss against mumbai indians 
Mumbai Indians vs Delhi Capitals

Synopsis

ഡല്‍ഹി ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കേറ്റ ഫാഫ് ഡു പ്ലെസിസിന് പകരം അഷുതോഷ് ശര്‍മ ടീമിലെത്തി.

ദില്ലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് ആദ്യം പന്തെടുക്കും. ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. ഡല്‍ഹി ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കേറ്റ ഫാഫ് ഡു പ്ലെസിസിന് പകരം അഷുതോഷ് ശര്‍മ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഡല്‍ഹി ക്യാപിറ്റല്‍സ്: ജെയ്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, അഭിഷേക് പോറല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, മോഹിത് ശര്‍മ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

ഇംപാക്ട് സബ്‌സ്: ദര്‍ശന്‍ നല്‍കണ്ടെ, കരുണ്‍ നായര്‍, സമീര്‍ റിസ്വി, ഡോണോവന്‍ ഫെരേര, ദുഷ്മന്ത ചമീര

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര.

ഇംപാക്ട് സബ്സ്: കോര്‍ബിന്‍ ബോഷ്, റോബിന്‍ മിന്‍സ്, അശ്വനി കുമാര്‍, രാജ് ബാവ, കര്‍ണ്‍ ശര്‍മ്മ.

ഒറ്റക്കളിയും തോല്‍ക്കാത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. മറുവശത്ത് മുംബൈ ഇന്ത്യന്‍സ് ജയിച്ചതാവട്ടെ ഒറ്റക്കളിയില്‍ മാത്രം. തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് ഡല്‍ഹി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍ രണ്ടാം ജയത്തിനായി മുംബൈ.

കെ എല്‍ രാഹുല്‍ തകര്‍പ്പന്‍ ഫോമില്‍ ആയതോടെ സ്‌കോര്‍ ബോര്‍ഡിലേക്ക് അനായാസം റണ്‍സെത്തും. ഓള്‍റൗണ്ട് മികവുമായി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍. മിച്ചല്‍ സ്റ്റാര്‍ക്കും കുല്‍ദീപ് യാദവും മുകേഷ് കുമാറും ഏതൊരു ബാറ്റിംഗ് നിരയ്ക്കും വെല്ലുവിളി. 

Download App

Latest Videos