അച്ഛന്‍ പന്‍ സിംഗ്, അമ്മ ദേവകി ദേവി എന്നിവരുെട ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. 

റാഞ്ചി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അച്ഛന്‍ പന്‍ സിംഗ്, അമ്മ ദേവകി ദേവി എന്നിവരുെട ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ദേശീയ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

ഇപ്പോള്‍ മുംബൈയിലാണ് ധോണി. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അടുത്ത ഐപിഎള്‍ ഷെഡ്യൂളിനായി ദില്ലിയിലേക്ക് തിരിക്കും. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈ. നാല് പോയിന്റാണ് ചെന്നൈയ്ക്കുള്ളത്.

മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് ജയവും ഒരു തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈയ്ക്ക് മത്സരമുണ്ട്. ചെന്നൈയ്ക്കായി 207 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി 4650 റണ്‍സ് നേടിയിട്ടുണ്ട്.