എന്നാല്‍ ലീഗ് ക്രിക്കറ്റിനെ എങ്ങനെയാണ് ടെസ്റ്റ് മത്സരവുമായും രാജ്യാന്തര മത്സരവുമായും താരതമ്യം ചെയ്യാനാവുകയെന്ന് സല്‍മാന്‍ ബട്ട് തന്‍റെ യുട്യൂബ് ചാനലില്‍ ചോദിച്ചു. ഇവ രണ്ടും താരതമ്യം ചെയ്യാനെ ആവില്ല. ക്രിക്കറ്റിലെ ഏറ്റവും കടുപ്പമേറിയ ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റിനെയാണ് നിങ്ങള്‍ ടി20 ലീഗ് ക്രിക്കറ്റുമായി താരതമ്യം ചെയ്യുന്നത്.

കറാച്ചി: ലോകകപ്പ് ജയിക്കുന്നതിനേക്കാള്‍ പാടാണ് ഐപിഎല്ലില്‍ കിരീടം നേടാനെന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്ന് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ തനിക്കിപ്പോഴും പൂര്‍ണ വിശ്വാസമുണ്ടെന്നും അഞ്ച് ഐപിഎല്‍ കിരീടം നേടിയ നായകനാണ് രോഹിത് എന്നും ലോകകപ്പ് ജയിക്കുന്നതിനെക്കാള്‍ പാടാണ് ഐപിഎല്ലില്‍ കിരീടം നേടാനുമെന്നായിരുന്നു ഗാംഗുലി പറഞ്ഞത്.

ഐപിഎല്ലില്‍ 14 മത്സരങ്ങളുടെ ലീഗ് റൗണ്ട് കടന്ന് പ്ലേ ഓഫും ജയിച്ച് 17 മത്സരങ്ങള്‍ കളിച്ച് ഫൈനലില്‍ എത്തിയാലെ കിരീടം നേടാനാവു. എന്നാല്‍ ലോകകപ്പില്‍ നാലോ അഞ്ചോ മത്സരം ജയിച്ചാല്‍ തന്നെ സെമിയിലെത്താമെന്നും ഗാംഗുലി ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ലീഗ് ക്രിക്കറ്റിനെ എങ്ങനെയാണ് ടെസ്റ്റ് മത്സരവുമായും രാജ്യാന്തര മത്സരവുമായും താരതമ്യം ചെയ്യാനാവുകയെന്ന് സല്‍മാന്‍ ബട്ട് തന്‍റെ യുട്യൂബ് ചാനലില്‍ ചോദിച്ചു. ഇവ രണ്ടും താരതമ്യം ചെയ്യാനെ ആവില്ല. ക്രിക്കറ്റിലെ ഏറ്റവും കടുപ്പമേറിയ ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റിനെയാണ് നിങ്ങള്‍ ടി20 ലീഗ് ക്രിക്കറ്റുമായി താരതമ്യം ചെയ്യുന്നത്. ടി20 ലീഗില്‍ ഒരു ടീമില്‍ നാല് രാജ്യാന്തര താരങ്ങള്‍ മാത്രമാണ് ഒരു ടീമിലുണ്ടാവുക. അതുകൊണ്ടുതന്നെ അവ തമ്മില്‍ താരതമ്യമേ സാധ്യമല്ല. ഒരു ലോകോത്തര താരവും ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി ഇങ്ങനെ പറയുമെന്ന് ഞാന്‍ കരുതിയില്ല. അതെന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു-സല്‍മാന്‍ ബട്ട് പറഞ്ഞു.

സച്ചിന് എന്‍റെ പേര് പറയേണ്ട ആവശ്യമില്ല, എന്നിട്ടും പറഞ്ഞു, അതാണ് അദ്ദേഹത്തിന്‍റെ മഹത്വം; വാഴ്ത്തി റസാഖ്

ഇന്ത്യയുടെ ഐസിസി കിരീടവരള്‍ച്ചക്ക് വിരാമമിടാന്‍ രോഹിത്തിനാവുമെന്നും രണ്ട് വര്‍ഷം മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റെങ്കിലും പിന്നാലെ ടി20 ലോകകപ്പ് സെമിയിലെത്താന്‍ ഇന്ത്യക്കായിരുന്നുവെന്നും അതുകൊണ്ടാണ് സെലക്ടര്‍മാര്‍ ശരിയായ ആളെ തന്നെ ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തതെന്നും ഗാംഗുലി പറഞ്ഞിരുന്നു.