Asianet News MalayalamAsianet News Malayalam

കോലിയുടെ തീരുമാനം പ്രതീക്ഷിച്ചത്, പിന്‍ഗാമിയെ നിര്‍ദേശിച്ച് വെംഗ്സര്‍ക്കാര്‍

കഴിഞ്ഞ എട്ടുവര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലെയും നമ്പര്‍ വണ്‍ ബാറ്റ്സ്മാനുമാണ് കോലി. ഓരോ തവണ ക്രീസിലെത്തുമ്പോഴും കോലിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Dilip Vengsarkar says Kohlis decision was expected
Author
Mumbai, First Published Sep 17, 2021, 8:32 PM IST

മുംബൈ: ടി20 നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം പ്രതീക്ഷിച്ചതാണെന്ന് മുന്‍ നായകന്‍ ദിലീപ് വെംഗ്സര്‍ക്കാര്‍. നിലവിലെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയാണ് കോലിയുടെ പിന്‍ഗാമായാവാന്‍ എന്തുകൊണ്ടും യോഗ്യനെന്നും വെംഗ്സര്‍ക്കാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Dilip Vengsarkar says Kohlis decision was expected

ഐപിഎല്ലിലും ഇന്ത്യയെ നയിച്ചപ്പോഴും മികവ് കാട്ടിയിട്ടുള്ള രോഹിത് ശര്‍മക്ക് ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാനാവുമെന്നും 2018ല്‍ രോഹിത്തിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ഏഷ്യാ കപ്പ് ജയിച്ചതെന്നും വെംഗ്സര്‍ക്കാര്‍ ഓര്‍മിപ്പിച്ചു.മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റെ ജോലിഭാരം കണക്കിലെടുക്കുമ്പോള്‍ കോലിയുടെ തീരുമാനം പ്രതീക്ഷിച്ചതാണ്.

കഴിഞ്ഞ എട്ടുവര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലെയും നമ്പര്‍ വണ്‍ ബാറ്റ്സ്മാനുമാണ് കോലി. ഓരോ തവണ ക്രീസിലെത്തുമ്പോഴും കോലിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതിന്‍റെതായ സമ്മര്‍ദ്ദവും കോലിയിലുണ്ടാവും. ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ഉചിതമായ സമയം തന്നെയാണ് കോലി തെരഞ്ഞെടുത്തതും. ഒരേയൊരു ആഗ്രഹം അദ്ദേഹം ലോകകപ്പ് നേടി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നാണെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios