ദിമുതിന്‍റെ വാഹനമിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഞായറാഴ്‌ച താരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് താരം ജാമ്യത്തില്‍ പുറത്തിറങ്ങി.
കൊളംബോ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് ശ്രീലങ്കന്‍ ടെസ്റ്റ് ടീം നായകന്‍ ദിമുത് കരുണരത്‌നെ. ദിമുതിന്‍റെ വാഹനമിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഞായറാഴ്‌ച താരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് താരം ജാമ്യത്തില്‍ പുറത്തിറങ്ങി. സംഭവത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
'വാഹനാപകടത്തില്‍ പരിക്കേറ്റയാളോട് മാപ്പ് ചോദിക്കുന്നു. അദേഹം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. തന്‍റെ ഭാഗത്തുനിന്നുണ്ടായ അപകടം ശ്രീലങ്കന്‍ ക്രിക്കറ്റിന് വലിയ നാണക്കേടുണ്ടാക്കിയെന്ന് മനസിലാക്കുന്നു. അതില്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. അന്വേഷണത്തില്‍ നിയമസംവിധാനങ്ങളോട് എല്ലാത്തരത്തിലും സഹകരിക്കുമെന്നും' കരുണരത്‌നെ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ജയം നേടുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന നേട്ടത്തില്‍ ശ്രീലങ്കയെ എത്തിച്ച നായകനാണ് ദിമുത് കരുണരത്‌നെ.
