അവസാന രണ്ടോവറില്‍ ഡി.കെയും അശ്വിനും ചേര്‍ന്ന് 36 റണ്‍സാണ് അടിച്ചെടുത്തത്. വിന്‍ഡീസിനെതിരെ ആധികാരിക ജയം നേടിശേഷം കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതും ഡി കെ ആയിരുന്നു.
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറി മികച്ച തുടക്കം സമ്മാനിച്ചെങ്കിലും അവസാന ഓവറുകളില്‍ ആളിക്കത്തിയ ദിനേശ് കാര്‍ത്തിക്കിന്‍റെ ഫിനിഷിംഗാണ് മികച്ച ഒടുക്കം നല്‍കിയത്. 19 പന്തില്‍ പുറത്താകാതെ 41 റണ്‍സെടുത്ത ഡി.കെ യുടെ വെടിക്കെട്ടായിരുന്നു ഇന്ത്യയെ 190 എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്.
ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ അവസാന നാലോവറില്‍ 52 റണ്‍സും അവസാന രണ്ടോവറില്‍ 36 റണ്‍സുമാണ് ഡി.കെയും അശ്വിനും ചേര്‍ന്ന് അടിച്ചെടുത്തത്. 160-170 റണ്‍സ് പ്രതീക്ഷിച്ച ഇന്ത്യയെ ഇരുവരും ചേര്‍ന്ന് 190ല്‍ എത്തിച്ചു. വിന്‍ഡീസിനെതിരെ ആധികാരിക ജയം നേടിശേഷം കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതും ഡി കെ ആയിരുന്നു. ഇതോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് കൂടി കാര്‍ത്തിക് സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോര്‍ഡാണ് ഡി കെ സ്വന്തമാക്കിയത്. റെക്കോര്‍ഡ് നേട്ടത്തില്‍ ഡി കെ മറികടന്നതാകട്ടെ സാക്ഷാല്‍ എം എസ് ധോണിയെയും.
ഇന്നലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഡി കെയുടെ പ്രായം 37 വയസും 56 ദിവസുമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ 37 വയസും 16 ദിവസവും പ്രായമുള്ളപ്പോള്‍ കളിയിലെ താരമായ ധോണിയുടെ റെക്കോര്‍ഡാണ് ഇന്നലെ ഡികെയുടെ പേരിലായത്. ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി പുറത്തെടുത്ത മിന്നുന്ന പ്രകടനങ്ങളാണ് ഡി.കെയെ വീണ്ടും ഇന്ത്യന്‍ ടീമിലെത്തിച്ചത്.
ടീമില്‍ വേണ്ടത് ശ്രേയസ് തന്നെയെന്ന് ഓജ, വായടപ്പിച്ച് ശ്രീകാന്ത്; ടീം സെലക്ഷനില്‍ പരസ്യ പോര്
ഫിനിഷറെന്ന നിലയില്‍ ബാംഗ്ലൂരിനായി തിളങ്ങിയ ഡി.കെയെ ഇന്ത്യന്‍ ടീമിലും ഫിനിഷറായാണ് പരിഗണിക്കുന്നത്. നിലവിലെ ഫോമില്‍ ടി20 ലോകകപ്പ് ടീമിലുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരം കൂടിയാണ് ഡി കെ.
