ജഡേജ 22 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ധോണി 13 പന്തില്‍ 25 റണ്‍സ് നേടി. അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ചെന്നൈക്ക് റണ്‍റേറ്റ് നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത്. 

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ഒരു ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പ്ലേ ഓഫിന് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. രവീന്ദ്ര ജഡേജ - എം എസ് ധോണി സഖ്യം ക്രീസില്‍ നിന്നപ്പോഴായിരുന്നു അത്. ഇരുവര്‍ക്കും 61 റണ്‍സ് കൂട്ടിചേര്‍ക്കാനായിരുന്നു. ജഡേജ 22 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ധോണി 13 പന്തില്‍ 25 റണ്‍സ് നേടി. അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ചെന്നൈക്ക് റണ്‍റേറ്റ് നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത്. 

അത് അവസാന ഓവറായപ്പോഴേക്കും 17 റണ്‍സായി ചുരുങ്ങി. യഷ് ദയാലിനെതിരെ ആദ്യ പന്തില്‍ ധോണി സിക്‌സും നേടി. പിന്നീട് അഞ്ച് പന്തില്‍ ജയിക്കാന്‍ വേണ്ടത് 11 റണ്‍സ് മാത്രം. എന്നാല്‍ രണ്ടാം പന്തില്‍ ധോണി പുറത്തായി. എന്നാല്‍ ധോണിയുടെ ആ സിക്‌സ് തന്നെയാണ് മത്സരം ആര്‍സിബിയുടെ വരുതിയിലാക്കിയതെന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. ആര്‍സിബി വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും അങ്ങനെതന്നെയാണ് പറയുന്നത്. 110 മീറ്റര്‍ സിക്‌സായിരുന്നു അത്. പന്ത് സ്റ്റേഡിയത്തില്‍ വെളിയില്‍ പോവുകയും ചെയ്തു. ഇതോടെ മത്സരത്തിന് മറ്റൊരു പന്ത് ഉപയോഗിക്കേണ്ടി വന്നു. 

സഞ്ജുവിന് ആശ്വാസവുമായി ബിഗ് ഹിറ്റര്‍ തിരിച്ചെത്തും! കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന്റെ സാധ്യതാ ഇലവന്‍ അറിയാം

ഇതുതന്നെയാണ് വഴിത്തിരിവായതെന്ന് വിശ്വസിക്കുന്നവരും ഏറെ. മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടായിരുന്നു. ബൗളര്‍മാര്‍ പന്ത് കയ്യിലൊതുക്കാന്‍ പാടുപ്പെട്ടു. നനവ് കാരണം പന്ത് വഴുതുന്നുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു പന്ത് വന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ദയാലിന് പന്ത് നന്നായി പിടിക്കാന്‍ സാധിച്ചു. വഴുതലുണ്ടായിരുന്നില്ല. അടുത്ത പന്തില്‍ ധോണി പുറത്താവുകയും പിന്നീട് ഷാര്‍ദുല്‍ ഠാക്കൂറിനെതിരെ നന്നായി എറിയാനും സാദിച്ചു. അവസാന രണ്ട് പന്ത് നേരിട്ടത് ജഡേജയായിരുന്നു. എന്നാല്‍ ദയാലിന്റെ സ്ലോവര്‍ കൃത്യമായി വായിക്കാന്‍ ജഡ്ഡുവിന് സാധിച്ചില്ല. ഇതോടെ ആര്‍സിബി പ്ലേ ഓഫിലേക്ക്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍. ആര്‍സിബിക്കും ചെന്നൈക്കും 14 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ആര്‍സിബിക്കായി.

ഇനിയാണ് ആര്‍സിബിയെ ശരിക്കും പേടിക്കേണ്ടത്! അവിശ്വസനീയ തിരിച്ചുവരവില്‍ എങ്ങും ആഘോഷം; സോഷ്യല്‍ മീഡിയ

ഫാഫ് ഡു പ്ലെസിസ് (39 പന്തില്‍ 54), വിരാട് കോലി (29 പന്തില്‍ 47), രജത് പടിധാര്‍ (23 പന്തില്‍ 41), കാമറൂണ്‍ ഗ്രീന്‍ (17 പന്തില്‍ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്സുകളാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.