ബെംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഗ്രീനെതിരെ ലീ‍ഡ് തേടി ഇന്ത്യ റെഡ് ഇന്നിറങ്ങും. ഗ്രീനിന്‍റെ സ്‌കോര്‍ ആയ 231 റണ്‍സ് പിന്തുടരുന്ന ഇന്ത്യ റെഡ് രണ്ട് വിക്കറ്റിന് 175 റൺസെന്ന നിലയിൽ മൂന്നാം ദിനം തുടങ്ങും. 102 റൺസോടെ അഭിമന്യു ഈശ്വരനും 11 റൺസുമായി അങ്കിത് കൽസിയുമാണ് ക്രീസില്‍. 

കരിയറിലെ 52-ാം ഫസ്റ്റ് ക്ലാസ് മത്സരത്തിൽ ഈശ്വരന്‍റെ 13-ാം സെഞ്ചുറിയാണിത്. ഓപ്പണര്‍ പ്രിയങ്ക് പാഞ്ചൽ 33ഉം കരുൺ നായര്‍ 20ഉം റൺസെടുത്തു. മികച്ച പ്രകടനം നടത്തിയ ഈശ്വരനെ കെ എൽ രാഹുലിന്‍റെ മോശം ഫോമിന്‍റെ പശ്‍ചാത്തലത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഓപ്പണറായി പരിഗണിക്കുമെന്ന സൂചനയുണ്ട്.