ദുലീപ് ട്രോഫി: പരാഗ്-രാഹുല്‍ സഖ്യം ക്രീസില്‍, ഇന്ത്യ എ ലീഡിനായി പൊരുതുന്നു; ഇന്ത്യ ഡി വിജയപ്രതീക്ഷയില്‍
ഓപ്പണര്‍മാരായ മായങ്ക അഗര്‍വാള്‍ (36) ശുഭ്മാന്‍ ഗില്‍ (25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എയ്ക്ക് നഷ്ടമായത്.
ബംഗളൂരു: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കെതിരെ ഇന്ത്യ എ ലീഡിനായി പൊരുതുന്നു. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യ ബിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 321നെതിരെ ഇന്ത്യ എ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തിട്ടുണ്ട്. റിയാന്‍ പരാഗ് (27), കെ എല്‍ രാഹുല്‍ (23) എന്നിവരാണ് ക്രീസില്‍. നേരത്തെ മൂഷീര്‍ ഖാന്റെ 181 റണ്‍സാണ് ഇന്ത്യ ബിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നവ്ദീപ് സയ്‌നിയാണ് (56) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ആകാശ് ദീപ് നാല് വിക്കറ്റെടുത്തു.
ഓപ്പണര്‍മാരായ മായങ്ക അഗര്‍വാള്‍ (36) ശുഭ്മാന്‍ ഗില്‍ (25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എയ്ക്ക് നഷ്ടമായത്. രണ്ട് വിക്കറ്റുകളും സയ്‌നിക്കായിരുനനു. ഗില്ലിനെ, സയ്‌നി ബൗള്‍ഡാക്കിയപ്പോള്‍, മായങ്കിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലേക്ക് പറഞ്ഞയച്ചു. ഇരുവരും ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തിരുന്നു. പിന്നാലെ പരാഗ് - രാഹുല്‍ സഖ്യം വിട്ടുപിരിയാത്ത 68 റണ്‍സും കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇപ്പോഴും 187 റണ്‍സ് പിറകിലാണ് ഇന്ത്യ.
ഏഴിന് 202 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ ബിയെ മുഷീറിന്റെ ഇന്നിംഗ്‌സാണ് 300 കടത്തിയത്. എങ്കിലും ഇരട്ട സെഞ്ചുറിക്ക് 19 റണ്‍സ് അകലെ മുഷീരല്‍ വീണു. അഞ്ച് സിക്‌സും 16 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. സയ്‌നിക്കൊപ്പം 205 റണ്‍സാണ് മുഷീര്‍ കൂട്ടിചേര്‍ത്തത്. പിന്നാലെ യഷ് ദയാലും (10), സയ്‌നിയും മടങ്ങി. മുകേഷ് കുമാര്‍ (0) പുറത്താവാതെ നിന്നു.
അതേസമയം, ഇന്ത്യ സിക്കെതിരെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി 202 റണ്‍സിന്റെ ലീഡെടുത്തു. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ എട്ടിന് 206 എന്ന നിലയിലാണ് ഇന്ത്യ ഡി. ശ്രേയസ് അയ്യര്‍ (54), ദേവ്ദത്ത് പടിക്കല്‍ (56), റിക്കി ഭുയി (44) എന്നിവര്‍ തിളങ്ങി. അക്‌സര്‍ പട്ടേല്‍ (11), ഹര്‍ഷിത് റാണ (0) എന്നിവരാണ് ക്രീസില്‍. ശ്രീകര്‍ ഭരതാണ് (16) പുറത്തായ മറ്റൊരു പ്രമുഖ താരം. നേരത്തെ, ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 164നെതിരെ ഇന്ത്യ ഡി 168ന് എല്ലാവരും പുറത്തായിരുന്നു. ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേടി.