ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ പരിശീലനത്തിനായി ഹെഡിംഗ്‌ലെയിലെത്തി. ബുധനാഴ്‌ചയാണ് മൂന്നാം ടെസ്റ്റിന് തുടക്കമാകുന്നത്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

Scroll to load tweet…

മൂന്നാം ടെസ്റ്റിനായി ഇംഗ്ലണ്ട് ടീമും ഇന്ന് ലീഡ്‌സിലെത്തും. ഇന്ത്യ വിജയ ടീമില്‍ മാറ്റം വരുത്തുമോ എന്ന് വ്യക്തല്ല. അതേസമയം മത്സരത്തിനുള്ള 15 സ്‌ക്വാഡിനെ ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ബാറ്റ്‌സ്‌മാന്‍ ഡേവിഡ് മലന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതാണ് ശ്രദ്ധേയം. മലനൊപ്പം പേസര്‍ സാഖിബ് മഹ്മദൂമിനെയും ടീമിൽ ഉള്‍പ്പെടുത്തി. ഓപ്പണര്‍ ഡോം സിബ്ലിയെയും സാക് ക്രോളിയേയും ഒഴിവാക്കിയിട്ടുണ്ട്. 

Scroll to load tweet…

'എബിഡിക്കും മാക്‌സ്‌വെല്ലിനും പകരംവെക്കാന്‍ പോന്നവന്‍'; ആര്‍സിബിയുടെ പുതിയ താരത്തെ കുറിച്ച് പരിശീലകന്‍

'ഇന്ത്യയുടെ ട്രംപ് കാര്‍ഡ്'; ലീഡ്‌സ് ടെസ്റ്റില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് ഫറൂഖ് എഞ്ചിനീയര്‍

മലയാളത്തോടുള്ള പ്രിയം വ്യക്തമാക്കി ധോണിയുടെ മകള്‍ സിവ ; ആശംസകളറിയിച്ച് സാക്ഷി ധോണി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona