ജൂലൈ എട്ടിനാണ് പരമ്പര ആരംഭിക്കുക. പരിക്കില്‍ നിന്ന് മുക്തതനായ ബെന്‍ സ്റ്റോക്‌സിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. 

ലണ്ടന്‍: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുക. പരിക്കില്‍ നിന്ന് മുക്തതനായ ബെന്‍ സ്റ്റോക്‌സിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ജൂലൈ എട്ടിനാണ് പരമ്പര ആരംഭിക്കുക. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.

വരാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ ഡര്‍ഹാമിന് വേണ്ടി കളിക്കുന്നുണ്ട് സ്റ്റോക്‌സ്. ടൂര്‍ണമെന്റില്‍ കളിച്ച് പൂര്‍ണ കായികക്ഷമത തെളിയിച്ച ശേഷം പാകിസ്ഥാനെതിരെ തന്നെ നടക്കുന്ന ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര വേദിയിലേക്ക് മടങ്ങിവരാനായിരിക്കും സ്റ്റോക്‌സിന്റെ തീരുമാനം. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ പരിക്കേറ്റ ജോസ് ബട്‌ലറേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. 

ഇംഗ്ലണ്ട് ടീം: ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജേസണ്‍ റോയ്, ജോ റൂട്ട്, സാം ബില്ലിംഗ്‌സ്, മൊയീന്‍ അലി, സാം കറന്‍, ഡേവിഡ് വില്ലി, ടോം കറന്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്, ലിയാം പ്ലങ്കറ്റ്, ക്രിസ് വോക്‌സ്, ലിയാം ഡോസണ്‍, ജോര്‍ജ് ഗാര്‍ട്ടണ്‍, ടോം ബാന്റണ്‍.