പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുത്ത ടീമിന്‍റെ ഓപ്പണര്‍മാരായി സച്ചിന്ർ ടെന്‍ഡുല്‍ക്കറെയും ആദം ഗില്‍ക്രിസ്റ്റിനെയുമാണ് പാര്‍ത്ഥിവ് തെരഞ്ഞെടുത്തത്.

ബറോഡ: ഏകദിന ക്രിക്കറ്റിലെ ലോകത്തിലെ എക്കാലത്തെയും മികച്ച ലോക ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം പാര്‍ത്ഥിവ് പട്ടേല്‍. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഓള്‍ റൗണ്ട് ഇതിഹാസം കപില്‍ ദേവും വിരാട് കോലിയുമെല്ലാം ഇടം നേടിയ ടീമില്‍ ഇന്ത്യൻ താരങ്ങളായ രോഹിത് ശര്‍മയും എം എസ് ധോണിയും ഇടം നേടിയിട്ടില്ലെന്നത് ശ്രദ്ധേയമായി. ജയ് തഡേശ്വര്‍ പോഡ്കാസ്റ്റിലാണ് പാര്‍ത്ഥിവ് എക്കാലത്തെയും മികച്ച ലോക ഇലവനെ തെരഞ്ഞെടുത്തത്.

പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുത്ത ലോക ഇലവന്‍റെ ടീമിന്‍റെ ഓപ്പണര്‍മാരായി സച്ചിൻ ടെന്‍ഡുല്‍ക്കറും ആദം ഗില്‍ക്രിറ്റുമാണ് ഇറങ്ങുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വിരാട് കോലി, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്, ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വിസ് കാലിസ്, ഇന്ത്യയുടെ കപില്‍ ദേവ് എന്നിവരടങ്ങുന്നതാണ് പാര്‍ത്ഥിവിന്‍റെ ലോക ഇലവന്‍റെ മധ്യനിര.

സ്പിന്നര്‍മാരായി ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും ശ്രീലങ്കൻ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും ടീമിലെത്തിയപ്പോള്‍ പേസര്‍മാരായി പാര്‍ത്ഥിവിന്‍റെ ടീമിലെത്തിയത്. പാകിസ്ഥാന്‍ ഇതിഹാസ താരം വസീം അക്രവും ദക്ഷിണാഫ്രിക്കൻ ഓള്‍ റൗണ്ടറായ ലാന്‍സ് ക്ലൂസ്നറുമാണ്.

പാർഥിവ് പട്ടേൽ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഏകദിന ഇലവൻ: സച്ചിൻ ടെൻഡുൽക്കർ, ആദം ഗിൽക്രിസ്റ്റ്, വിരാട് കോലി, ബ്രയാൻ ലാറ, റിക്കി പോണ്ടിംഗ്, ജാക്വിസ് കാലിസ്, കപിൽ ദേവ്, ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ, വസീം അക്രം, ലാൻസ് ക്ലൂസ്നർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക