ലണ്ടന്‍: ജോണി ബെയര്‍സ്‌റ്റോ, ജയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക് വുഡ് എന്നിവരെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിച്ചു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള പതിനേഴംഗ ടീമിലാണ് മൂവരും ഇടം നേടിയത്. എന്നാല്‍ മൊയീന്‍ അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ബോക്‌സിങ് ഡേയില്‍ സെഞ്ചൂറിയനില്‍ നടക്കും. 

ആഷസ് പരമ്പരയിലെ മോശം പ്രകടനമാണ് ബെയര്‍‌സ്റ്റോയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയിരുന്നത്. ഇക്കഴിഞ്ഞ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. അഞ്ച് ടെസ്റ്റുകളില്‍ 23.77 ശരാശരിയിലായിരുന്നു ബെയര്‍‌സ്റ്റോ സ്‌കോര്‍ ചെയ്തിരുന്നത്. ആഷസ് പരമ്പരയ്ക്കിടെ പരിക്കേറ്റ ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തുന്ന പരമ്പരകൂടിയാണിത്. 

ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക് ക്രൗളി, സാം കുറന്‍, ജോ ഡെന്‍ലി, ജാക്ക് ലീച്ച്, മാത്യു പാര്‍ക്കിന്‍സണ്‍, ഒല്ലി പോപ്, ഡൊമിനിക് സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്.