Asianet News MalayalamAsianet News Malayalam

ഒരിക്കല്‍കൂടി ബുമ്ര കനിയണം! ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് നാണക്കേട്; രണ്ടാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

399 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നല്ല രീതിയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ ക്രൗളി-ഡക്കറ്റ് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇന്നത്തെ മത്സരം തീരുന്നതിന് തൊട്ടുമുമ്പ് ഡക്കറ്റിനെ അശ്വിന്‍ വീഴ്ത്തിയത് ആശ്വാസമായി.

england back with great effort in second test against india
Author
First Published Feb 4, 2024, 6:32 PM IST

വിശാഖപട്ടണം: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ട് ദിവസം ഒമ്പത് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 332 റണ്‍സ്. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 67 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെന്‍ ഡക്കറ്റിന്റെ (28) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സാക് ക്രൗളി (29), നെറ്റ് വാച്ച്മാന്‍ റെഹാന്‍ അഹമ്മദ് (9) എന്നിവരാണ് ക്രീസില്‍. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഉണ്ടായിരുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ അതിലേക്ക് 255 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 396നെതിരെ ഇംഗ്ലണ്ട് 253ന് പുറത്താവുകയായിരുന്നു.

399 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നല്ല രീതിയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ ക്രൗളി-ഡക്കറ്റ് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇന്നത്തെ മത്സരം തീരുന്നതിന് തൊട്ടുമുമ്പ് ഡക്കറ്റിനെ അശ്വിന്‍ വീഴ്ത്തിയത് ആശ്വാസമായി. ശേഷം മൂന്ന് ഓവറുകള്‍ ക്രൗളി-റെഹാന്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. നാലാം ദിനം ബുമ്രയുടെ മറ്റൊരു മായാജാലത്തിനാണ് ഇന്ത്യയും ആരാധകരും കാത്തിരരിക്കുന്നത്. നേരത്തെ, ഇന്ത്യയെ രക്ഷിച്ചത് ഗില്ലിന്റെ സെഞ്ചറിയായിരുന്നു. 104 റണ്‍സാണ് ഗില്‍ നേടിയത്. ശേഷിക്കുന്ന ആര്‍ക്കും ഫിഫ്റ്റി പോലും നേടാന്‍ സാധിച്ചില്ല. അക്‌സര്‍ പട്ടേലാണ് അടുത്ത മികച്ച സ്‌കോറര്‍. ശ്രേയസ് അയ്യര്‍ (29), ആര്‍ അശ്വിന്‍ (29) എന്നിവരുടൈ ഇന്നിംഗ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്‌കോര്‍ ഇതിലും പരിതാപകരമായേനെ. 

യശസ്വി ജെയ്‌സ്വാള്‍ (17), രോഹിത് ശര്‍മ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. രജത് പടിദാര്‍ (9), കെ എസ് ഭരത് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവര് പൂജ്യത്തിന് പുറത്തായപ്പോള്‍ മുകേഷ് കുമാര്‍ (0) പുറത്താവാതെ നിന്നു. ടോം ഹാര്‍ട്‌ലി നാല് വിക്കറ്റ് വീഴ്ത്തി. റെഹാന്‍ അഹമ്മദ് മൂന്നും ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും വിക്കറ്റും വീഴ്ത്തി. നേരത്തെ ആറ് വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഭേദപ്പെട്ട തുടക്കമായിരുന്ന ഇംഗ്ലണ്ടിന്. ക്രൗളി - ഡക്കറ്റ് (21) സഖ്യം ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഡക്കറ്റിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ ഒല്ലി പോപ് (23) ക്രൗളിക്കൊപ്പം 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അക്സറിന്റെ പന്തില്‍ ക്രൗളി മടങ്ങി. പോപ്പിനെ ബുമ്ര ഒരു യോര്‍ക്കറില്‍ ബൗള്‍ഡാക്കി. 

തുടര്‍ന്നെത്തിയവരില്‍ ബെന്‍ സ്റ്റോക്സിന് (47) മാത്രമാണ് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത്. ജോ റൂട്ട് (5), ബെന്‍ ഫോക്സ് (6), റെഹാന്‍ അഹമ്മദ് (6), ടോം ഹാര്‍ട്ലി (21), ജെയിംസ് ആന്‍ഡേഴ്സണ്‍ (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷൊയ്ബ് ബഷീര്‍ (8) പുറത്താവാതെ നിന്നു. ആദ്യ ഇന്നിംഗ്‌സില്‍ ജയ്‌സ്വാളിന്റെ (209) ഇരട്ട സെഞ്ചുറിയാണ് ഇന്ത്യക്ക് തുണയായത്. 278 പന്തിലാണ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ചത്. 19 ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിംഗ്സ്. 290 പന്തില്‍ 209 റണ്‍സടിച്ച യശസ്വിയെ ആന്‍ഡേഴ്സന്റെ പന്തില്‍ ജോണി ബെയര്‍സ്റ്റോ ക്യാച്ചെടുത്ത് പുറത്താക്കിയതോടെ രണ്ടാം ദിനം 336-6 എന്ന സ്‌കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു. ആദ്യ മണിക്കൂറില്‍ സ്‌കോര്‍ 350 കടന്നതിന് പിന്നാലെ അശ്വിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. 20 റണ്‍സെടുത്ത അശ്വിനെ ആന്‍ഡേഴ്സണ്‍ ബെന്‍ ഫോക്സിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

രണ്ടാം ദിനം തുടക്കത്തിലെ ന്യൂബോള്‍ എടുക്കാനുള്ള ഇംഗ്ലണ്ട് നായകന്റെ ബെന്‍ സ്റ്റോക്സിന്റെ തന്ത്രമാണ് ഫലം കണ്ടത്. ന്യൂബോളില്‍ മികച്ച സ്വിംഗ് കണ്ടെത്തിയ ആന്‍ഡേഴ്സണ്‍ അശ്വിനെയും യശസ്വിയെയും പരീക്ഷിച്ചു. ഒരു തവണ ആന്‍ഡേഴ്സന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ നിന്ന് രക്ഷപ്പെട്ട യശസ്വി പക്ഷെ ഡബിള്‍ സെഞ്ചുറിക്ക് പിന്നാലെ ആന്‍ഡേഴ്സണെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെ ബുമ്രയെ(6) റെഹാന്‍ അഹമ്മദും, മുകേഷ് കുമാറിനെ(0) ഷൊയ്ബ് ബഷീറും വീഴ്ത്തിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിനിടെ സഹതാരങ്ങളെ അധിക്ഷേപിച്ച് രോഹിത്! നായകനെതിരെ തിരിഞ്ഞ് ആരാധകര്‍; വിവാദ വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios