വെല്ലിംഗ്ടണ്‍: സൂപ്പർ ഓവറിൽ വീണ്ടും ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട്. അഞ്ചാം ട്വന്‍റി 20 പോരാട്ടം നിശ്ചിത സമയത്ത് സമനിലയിലായതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ പോരാട്ടം വേണ്ടിവന്നത്. സൂപ്പര്‍ ഓവറിൽ 9 റൺസിന് ജയം നേടിയ ഇംഗ്ലണ്ട് പരമ്പരയും സ്വന്തമാക്കി.

സൂപ്പർ ഓവറിൽ ഇംഗ്ലണ്ട് പതിനേഴ് റണ്‍സ് നേടിയപ്പോള്‍ കിവികളുടെ പോരാട്ടം എട്ട് റൺസില്‍ ഒതുങ്ങി. നേരത്തെ 11 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ഇരുടീമുകളും 146 റൺസ് വീതം ആണ് എടുത്തത്.

ജയത്തോടെ ഇംഗ്ലണ്ട്  3-2നാണ് പരമ്പര സ്വന്തമാക്കിയത്. ലോകകപ്പ് ഫൈനലിലും സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു.