വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 21 ഓവറില്‍ അഞ്ചിന് 94 എന്ന നിലയിലാണ്. ജോസ് ബട്‌ലര്‍ (19), മൊയീന്‍ അലി (3) എന്നിവരാണ് ക്രീസില്‍.
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 21 ഓവറില്‍ അഞ്ചിന് 94 എന്ന നിലയിലാണ്. ജോസ് ബട്‌ലര്‍ (19), മൊയീന്‍ അലി (3) എന്നിവരാണ് ക്രീസില്‍. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.
ജോണി ബെയര്‍സ്‌റ്റോ (11), അലക്‌സ് ഹെയ്ല്‍സ് (23), ജോറൂട്ട് (1), ഓയിന്‍ മോര്‍ഗന്‍ (18), ബെന്‍ സ്‌റ്റോക്‌സ് (15) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. കാര്‍ലോസ് ബ്രാത്‌വെയ്റ്റ് വിന്‍ഡീസിന് വേണ്ടി രണ്ട് വിക്കറ്റെടുത്തു. ജേസണ്‍ ഹോള്‍ഡര്‍, ഒഷാനെ തോമസ്, അഷ്‌ലി നേഴ്‌സ്, ഷെല്‍ഡണ്‍ കോട്ട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഈ മത്സരം വിജയിച്ചാല്‍ വിന്‍ഡീസിന് പരമ്പര സമനിലയിലാക്കാം.
