ഏറെ കാത്തിരിപ്പിന് ശേഷമാണ് ഇംഗ്ലണ്ടിന് ലോകകപ്പ് ക്രിക്കറ്റ് കിരീടം ലഭിച്ചത്. മുമ്പ് മൂന്ന് തവണ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഒരിക്കലും കപ്പെടുക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.
ലണ്ടന്‍: ഏറെ കാത്തിരിപ്പിന് ശേഷമാണ് ഇംഗ്ലണ്ടിന് ലോകകപ്പ് ക്രിക്കറ്റ് കിരീടം ലഭിച്ചത്. മുമ്പ് മൂന്ന് തവണ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഒരിക്കലും കപ്പെടുക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ ന്യൂസിലന്‍ഡിനെ മറികടന്നതോടെ ആദ്യ ലോക ക്രിക്കറ്റ് കിരീടം ഇംഗ്ലണ്ടിനെ തേടിയെത്തി. അതുകൊണ്ട് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് വീരപരിവേഷമുണ്ട്. അവര്‍ക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനാണ് മോര്‍ഗന്‍.
ഒരു ഇംഗ്ലീഷ് ആരാധകന്‍ ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനോടുള്ള ഇഷ്ടം പുറത്തുകാണിച്ചത് സ്വന്തം മകന് പേരിട്ടതിലൂടെയാണ്. ജയിംസ് ബ്രിഡ്ഗ്ലാന്‍ഡ് എന്ന യുവാവ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പേരാണ് തന്റെ മകനിട്ടത്. ഹെന്റി ഓയിന്‍ മോര്‍ഗന്‍ ബ്രിഡ്ഗ്ലാന്‍ഡ് എന്നാണ് മുഴുവന്‍ പേര്. കുഞ്ഞിന്റെ ചിത്രം യുവാവ് ട്വീറ്റ് ചെയ്യുകയും ചെയ്തു. ട്വീറ്റില്‍ മോര്‍ഗനേയും മെന്‍ഷന്‍ ചെയ്തിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇതിന് മറുപടി അയക്കുകയും ചെയ്തു.
