Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. ഒന്നാം ഇന്നിങ്‌സില്‍ 375 റണ്‍സെടുത്ത ന്യൂസിലന്‍ഡിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 39 എന്ന നിലയിലാണ്.

england got bad start in hamilton test
Author
Hamilton, First Published Nov 30, 2019, 4:55 PM IST

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. ഒന്നാം ഇന്നിങ്‌സില്‍ 375 റണ്‍സെടുത്ത ന്യൂസിലന്‍ഡിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 39 എന്ന നിലയിലാണ്. റോറി ബേണ്‍സ് (24), ജോ റൂട്ട് (6) എന്നിവരാണ് ക്രീസില്‍. ടിം സൗത്തി, മാറ്റ് ഹെന്റി എന്നിവര്‍ക്കാണ് വിക്കറ്റ്.

ഡൊമിനിക് സിബ്ലി (4), ജോ ഡെന്‍ലി (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. നേരത്തെ മൂന്നിന് 173 എന്ന നിലയിലാണ് കിവീസ് രണ്ടാം ദിനം ആരംഭിച്ചത്. ഇന്നലെ സെഞ്ചുറി നേടിയ ടോം ലാഥം നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി. 172 പന്തില്‍ 16 ബൗണ്ടറി ഉള്‍പ്പെടെ 105 റണ്‍സാണ് ലാഥം നേടിയത്. ബിജെ വാട്‌ലിങ് (55), ഡാരില്‍ മിച്ചല്‍ (73), റോസ് ടെയ്‌ലര്‍ (53) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്‌സ് മൂന്നും സാം കുറന്‍ രണ്ടും ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റും നേടി.

Follow Us:
Download App:
  • android
  • ios