Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇം​ഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ബെയർസ്റ്റോ ടീമിൽ; ആർച്ചർ പുറത്ത്

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കളിച്ച് ഏഴു വിക്കറ്റുമായി തിളങ്ങിയ പേസർ ഓലീ റോബിൻസണെ 2012ലും 2014ലും നടത്തിയ വിവാദ ട്വീറ്റുകളുടെ പേരിൽ ഇസിബി പിഴയും വിലക്കും ചുമത്തിയെങ്കിലും ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെടുക്കുകയായിരുന്നു.

 

England name squad for first two Tests vs India
Author
London, First Published Jul 21, 2021, 7:13 PM IST

ലണ്ടൻ: ഇന്ത്യക്കെതിരെ അടുത്തമാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള 17 അം​ഗ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ പേസ് ബൗളർ ജോഫ്ര ആർച്ചറെ ഒഴിവാക്കിയപ്പോൾ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും പേസർ ഓലീ റോബിൻസണും ഇം​ഗ്ലണ്ട് ടീമിൽ തിരിച്ചെത്തി. ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് ഇം​ഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്(ഇസിബി) പ്രഖ്യാപിച്ചത്. ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലില്ലാത്ത ക്രിസ് വോക്സിനെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലേക്ക് പരി​ഗണിക്കുമെന്ന് ഇസിബി അറിയിച്ചു.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കളിച്ച് ഏഴു വിക്കറ്റുമായി തിളങ്ങിയ പേസർ ഓലീ റോബിൻസണെ 2012ലും 2014ലും നടത്തിയ വിവാദ ട്വീറ്റുകളുടെ പേരിൽ ഇസിബി പിഴയും വിലക്കും ചുമത്തിയെങ്കിലും ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെടുക്കുകയായിരുന്നു.

കൈമുട്ടിലെ പരിക്കിന് ശസസ്ത്രക്രിയക്ക് വിധേയനായ ആർച്ചറെ ആഷസ് പരമ്പരക്കുള്ള ടീമിലേക്കെ പരി​ഗണിക്കാൻ സാധ്യതയുള്ളു. ഐപിഎല്ലിനിടെ വിരലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സ്റ്റോക്സ് ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ കളിച്ചിരുന്നില്ല. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലൂടെയാണ് സ്റ്റോക്സ് വീണ്ടും കളത്തിലിറങ്ങിയത്. പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിൽ സ്റ്റോക്സിന് വിശ്രമം അനുവദിച്ചിരുന്നു. ഓ​ഗസ്റ്റ് നാലുമുതൽ ട്രെന്റ്ബ്രിഡ്ജിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുക.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിനുള്ള ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം: Joe Root(Captain), James Anderson  Jonny Bairstow,Dom Bess, Stuart Broad,Rory Burns, Jos Buttler, Zak Crawley, Sam Curran, Haseeb Hameed,Dan Lawrence  Jack Leach, Ollie Pope, Ollie Robinson, Dom Sibley, Ben Stokes, Mark Wood.

England name squad for first two Tests vs India

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios