Asianet News MalayalamAsianet News Malayalam

കളിച്ചത് രോഹിത്തും സൂര്യയും മാത്രം, നിരാശപ്പെടുത്തി ഇന്ത്യ! ആഞ്ഞ് പൊരുതിയാല്‍ വിജയം ഇംഗ്ലണ്ടിനൊപ്പം നില്‍ക്കും

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്ു ഇന്ത്യക്ക്. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വോക്‌സിന്റെ പന്തില്‍ ഗില്‍ ബൗള്‍ഡായി.

England need 230 runs to wing against India in odi world cup 2023 saa
Author
First Published Oct 29, 2023, 6:04 PM IST

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നേടാനായത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ്. ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ മൂന്ന് വിക്കറ്റ് നേടിയ ഡേവിഡ് വില്ലി, രണ്ട് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവരാണ് തകര്‍ത്തത്. 87 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരും ഭേദപ്പെട്ട് പ്രകടനം പുറത്തെടുത്തു. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ലഖ്‌നൗവിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തുെമെന്ന് കരുതിയെങ്കിലും ഇന്ത്യ മാറ്റമൊന്നും വരുത്തിയില്ല.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്ു ഇന്ത്യക്ക്. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വോക്‌സിന്റെ പന്തില്‍ ഗില്‍ ബൗള്‍ഡായി. കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റണ്‍സെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫില്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചു. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു അയ്യര്‍. പിന്നാലെ രോഹിത് - രാഹുല്‍ സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്ക് വില്ലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. 

പിന്നാലെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞു. മൂന്ന് സിക്‌സും പത്ത് ഫോറും രോഹിത്തിന്റെ ഇന്നംഗ്‌സിലുണ്ടായിരുന്നു. റഷീദിനായിരുന്നു വിക്കറ്റ്. രവീന്ദ്ര ജഡേജ (8), മുഹമ്മദ് ഷമി നിരാശപ്പെടുത്തി. തുടര്‍ന്ന് സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര (16) അവസാന പന്തില്‍ പുറത്തായി. കുല്‍ദീപ് യാദവ് (9) പുറത്താവാതെ നിന്നു.

ഇംഗ്ലണ്ട്: ഡേവിഡ് മലന്‍, ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, ലിയാം ലിവിംഗ്സ്റ്റണ്‍/ഹാരി ബ്രൂക്ക്, മൊയിന്‍ അലി, സാം കുറാന്‍, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി.

ഒന്നാമനാവാമായിരുന്നു! സുവര്‍ണാവസരം നഷ്ടമാക്കി രോഹിത് ശര്‍മ; വിരാട് കോലിക്കും കനത്ത തിരിച്ചടി

Follow Us:
Download App:
  • android
  • ios