2007 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു അരങ്ങേറ്റം. കഴിഞ്ഞയാഴ്ച നാലാം ആഷസ് ടെസ്റ്റിലാണ് 37കാരനായ ബ്രോഡ് 600 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടം സ്വന്തമനാക്കിയത്.

ലണ്ടന്‍: അന്താരാഷ്ട്ര് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. നാളെ അവസാനിക്കുന്ന ആഷസ് ടെസ്റ്റോടെ ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ ബ്രോഡ് 167 ടെസ്റ്റില്‍ നിന്ന് 602 വിക്കറ്റ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ്. ഇപ്പോള്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ഒരിന്നിംഗ്‌സ് ബാക്കിനില്‍ക്കേ ബ്രോഡ് 20 വിക്കറ്റ് നേടിയിട്ടുണ്ട്. 

2007 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു അരങ്ങേറ്റം. കഴിഞ്ഞയാഴ്ച നാലാം ആഷസ് ടെസ്റ്റിലാണ് 37കാരനായ ബ്രോഡ് 600 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടം സ്വന്തമനാക്കിയത്. ഓസ്‌ട്രേലിയക്കെതിരെ മാത്രം 151 വിക്കറ്റ് നേടിയിട്ടുണ്ട്. 2015ല്‍ ഓസ്‌ട്രേലിയക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ 15 റണ്‍സിന് എട്ട് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 2011ല്‍ ഇന്ത്യക്കെതിരെ 5.1 ഓവറില്‍ 5 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 

സഹതാരമായ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളര്‍. ബ്രോഡ് 121 ഏകദിനത്തിലും 56 ട്വന്റി 20യിലും ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ശക്തമായ നിലയില്‍

ലണ്ടന്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 9 വിക്കറ്റിന് 389 റണ്‍സ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് ഇപ്പോള്‍ 377 റണ്‍സ് മുന്നിലാണ്. രണ്ട് റണ്‍സുമായി സ്റ്റുവര്‍ട്ട് ബ്രോഡും എട്ട് റണ്‍സുമായി ജയിംസ് ആന്‍ഡേഴ്‌സനുമാണ് ക്രീസില്‍. 106 പന്തില്‍ 91 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. ജോണി ബെയ്ര്‍‌സ്റ്റോ (78), സാക് ക്രോളി (73) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ബെന്‍ ഡക്കറ്റും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും 42 റണ്‍സ് വീതം നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് നാലും ടോഡ് മര്‍ഫി മൂന്നും വിക്കറ്റ് വീഴ്ത്തി. പരമ്പരയില്‍ ഓസീസ് 2.1ന് മുന്നിട്ട് നില്‍ക്കുകയാണ്.

സീനിയേഴ്‌സിനെ പുറത്തിരുത്തിയ പരീക്ഷണം പാളി; വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി