Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത

ക്വാറന്റീനിലുള്ള ഇന്ത്യൻ താരങ്ങൾ ചൊവ്വാഴ്ചയാണ് പരിശീലനം തുടങ്ങുക. രണ്ടുതവണ കൂടി താരങ്ങളെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും. 

England Tour of India 2021 all Team India players tests negative for Covid 19
Author
Chennai, First Published Jan 29, 2021, 9:48 AM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യൻ താരങ്ങൾക്ക് ആശ്വാസവാർത്ത. എല്ലാ താരങ്ങളുടെയും കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവായി. ക്വാറന്റീനിലുള്ള ഇന്ത്യൻ താരങ്ങൾ ചൊവ്വാഴ്ചയാണ് പരിശീലനം തുടങ്ങുക. ഇതിന് മുൻപ് രണ്ടുതവണ കൂടി താരങ്ങളെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും. 

ഐപിഎല്ലിന് സമാനമായ ബയോ-ബബിൾ സംവിധാനമാണ് ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾക്ക് ഹോട്ടലിൽ തയ്യാറാക്കിയിരിക്കുന്നത്. അജിങ്ക്യ രഹാനെ, രോഹിത് ശർമ്മ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ എന്നിവർ കുടുംബസമേതമാണ് ചെന്നൈയിൽ എത്തിയിരിക്കുന്നത്. 

England Tour of India 2021 all Team India players tests negative for Covid 19

നേരത്തെ ഇംഗ്ലണ്ട് താരങ്ങളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ശ്രീലങ്കയിൽ നിന്ന് 27-ാം തിയതിയാണ് ഇംഗ്ലണ്ട് താരങ്ങൾ ചെന്നൈയിൽ എത്തിയത്. ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിന് ഒന്നാം ടെസ്റ്റിന് തുടക്കമാവും. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. 

ടെന്നീസ് റാക്കറ്റിന് പകരം ക്രിക്കറ്റ് ബാറ്റേന്തി ലിയാണ്ടര്‍ പേസ്, കൂടെ ഇര്‍ഫാന്‍ പത്താനും

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 

മത്സരഫലം മാറ്റുന്നത് അവനായിരിക്കും; ഇന്ത്യന്‍ ബൗളറെ പുകഴ്ത്തി മോണ്ടി പനേസര്‍

Follow Us:
Download App:
  • android
  • ios