അവസാന ദിവസം ആദ്യ സെഷനില്‍ കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാനായിട്ടില്ല. ഇന്ന് മുഴഉവന്‍ കനത്ത മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. നോട്ടിംഗ്ഹാമില്‍ ഓറഞ്ച് അലര്‍ട്ടും കാലവസ്ഥാ വകുപ്പ് പുറപ്പെടുവ്വിച്ചിട്ടുണ്ട്.
നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം മുടക്കി മഴ കളിക്കുന്നു. അവസാന ദിവസം ഒമ്പത് വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് 157 റണ്‍സ് കൂടി ഇന്ത്യക്ക് വേണം. 12 റണ്‍സ് വീതമെടുത്ത് ചേതേശ്വര്‍ പൂജാരയും രോഹിത് ശര്‍മയുമാണ് ക്രീസില്‍.
എന്നാല്‍ അവസാന ദിവസം ആദ്യ സെഷനില്‍ കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാനായിട്ടില്ല. ഇന്ന് മുഴഉവന്‍ കനത്ത മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. നോട്ടിംഗ്ഹാമില്‍ ഓറഞ്ച് അലര്‍ട്ടും കാലവസ്ഥാ വകുപ്പ് പുറപ്പെടുവ്വിച്ചിട്ടുണ്ട്.
ഒന്നാം ഇന്നിംഗ്സില്‍ 95 റണ്‍സ് ലീഡ് നേടിയ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ജോ റൂട്ടിന്‍റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് 303 റണ്‍സടിച്ചിരുന്നു. റൂട്ട് ഒഴികെ മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാനായില്ല. റൂട്ടിന്‍റെ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിന് സമനില സമ്മാനിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അവസാന ദിവസം അവസാന രണ്ട് സെഷനുകളില്‍ കളി നടന്നാലും മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ ഇന്ത്യക്ക് ബാറ്റിംഗ് എളുപ്പമാകില്ല. ജെയിംസ് ആന്‍ഡേഴ്സന്‍റെയും ഒല്ലി റോബിന്‍സണിന്‍റെ സ്വിംഗ് അതിജീവിച്ചാലെ ഇന്ത്യക്ക് ലക്ഷ്യത്തിലെത്താനാവു.
