Asianet News MalayalamAsianet News Malayalam

ബുമ്രയുടെയുടെ ജഡേജയുടെയും ഇരട്ടപ്രഹരത്തില്‍ പകച്ച് ഇംഗ്ലണ്ട്; ഓവലില്‍ ജയത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ

പോപ്പിനെ(2) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ജോണി ബോയര്‍സ്റ്റോയെ മനോഹരമായൊരു യോര്‍ക്കറില്‍ ബുമ്ര കൂടാരം കയറ്റി. ബുമ്രയുടെ യോര്‍ക്കറില്‍ ജോ റൂട്ട് തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും മറുവശത്ത് ജഡേജയുടെ സ്പിന്‍ കെണിയില്‍ മൊയീല്‍ അലി വീണു.

England vs India, 4th Test Live Updates England collapse after lunch, loss 6 wickets
Author
oval, First Published Sep 6, 2021, 7:13 PM IST

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ലഞ്ചിനുശേഷം രവീന്ദ്ര ജഡേജയുടെയും ജസ്പ്രീത് ബുമ്രയുടെയും ബൗളിംഗ് മികവില്‍ ഇംഗ്ലണ്ടിനെതിരെ ജയത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ. 131-2 എന്ന നിലയില്‍ ല‍ഞ്ചിന് പിരിഞ്ഞ ഇംഗ്ലണ്ടിനെ ലഞ്ചിനുശേഷം അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ പിഴുതാണ് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കിയത്. ഓവലില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 19 റണ്‍സോടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും രണ്ട് റണ്‍സുമായി ക്രിസ് വോക്സും ക്രീസില്‍. നാലു വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 218 റണ്‍സും ഇന്ത്യക്ക് ജയിക്കാന്‍ നാലു വിക്കറ്റും വേണം.

ലഞ്ചിനുശേഷം ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ജഡേജയും ബുമ്രയും

ലഞ്ചിനുശേഷം വിജയത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യം ഞെട്ടിച്ചത് ജഡേജയായിരുന്നു. ജഡേജക്കെതിരെ റിവേഴ്സ് സ്വീപ്പ് പരീക്ഷിച്ച് ജോ റൂട്ട് റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ ഹസീബ് ഹമീദിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ജഡേജ ഇംഗ്ലണ്ടിന്‍റെ വിജയപ്രതീക്ഷകള്‍ക്കുമേലെ ആദ്യ ആണി അടിച്ചത്. ആദ്യ ഇന്നിംഗ്സിലെ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ ഓലി പോപ്പായിരുന്നു പിന്നീട് ക്രീസിലെത്തിയത്.

എന്നാല്‍ പോപ്പിനെ(2) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി പിന്നാലെ ജോണി ബോയര്‍സ്റ്റോയെ മനോഹരമായൊരു യോര്‍ക്കറില്‍ ബുമ്ര കൂടാരം കയറ്റി. ബുമ്രയുടെ യോര്‍ക്കറില്‍ ജോ റൂട്ട് തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും മറുവശത്ത് ജഡേജയുടെ സ്പിന്‍ കെണിയില്‍ മൊയീല്‍ അലി വീണു. അക്കൗണ്ട് തുറക്കും മുമ്പെ അലിയെ ഷോര്‍ട്ട് ലെഗ്ഗില്‍ സൂര്യകുമാര്‍ യാദവിന്‍റെ കൈകകളിലെത്തിച്ച് ജഡേജ ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.

ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി തികച്ച് ഇംഗ്ലണ്ട്

അവസാന ദിവസം കരുതലോടെയാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സടിച്ചു. ഇംഗ്ലണ്ട് സ്കോര്‍ 100 റണ്‍സിലെത്തിയതിനൊപ്പം റോറി ബേണ്‍സ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.

കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ച് ഷര്‍ദ്ദുല്‍

അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 125 പന്തില്‍ 50 റണ്‍സെടുത്ത് ബേണ്‍സ് മടങ്ങി. പിന്നാലെയെത്തിയ ഡേവിഡ് മലനും കരുതലോടെയാണ് തുടങ്ങിയത്. ഇതിനിടെ ഹസീബ് ഹമീദ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. അനായാസം റണ്‍സ് കണ്ടെത്താനുള്ള വഴികള്‍ ഇന്ത്യ അടച്ചതോടെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായി. ഇതിനിടെ ഇല്ലാത്ത റണ്ണിനോടി ഹസീബ് ഹമീദ് ഡേവിഡ് മലനെ റണ്ണൗട്ടാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios