Asianet News MalayalamAsianet News Malayalam

മുന്‍ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റര്‍ക്ക് അര്‍ധരാത്രിയില്‍ മറുപടി ട്വിറ്ററില്‍; പുലിവാല് പിടിച്ച് റോറി ബേണ്‍സ്

രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ച ഇന്ത്യ, ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. നാണംകെട്ട തോല്‍വിയുടെ നിരാശയിലായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍. 


 

England warns Rory Burns for late night tweet to Alex Hartley
Author
Ahamdabad, First Published Mar 1, 2021, 2:51 PM IST

അഹമ്മദാബാദ്: വിവാദ ട്വീറ്റില്‍ പുലിവാല് പിടിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍ റോറി ബേണ്‍സ്. താരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് താക്കീത് ചെയ്തു. ഇംഗ്ലണ്ട് മുന്‍ വനിതാ ക്രിക്കറ്റ് താരം അലക്‌സ് ഹാര്‍ട്‌ലിയുടെ പരിഹാസ ട്വീറ്റിന് നല്‍കിയ ദേഷ്യത്തോടെയുള്ള മറുപടിയാണ് റോറി ബേണ്‍സിനെ വെട്ടിലാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ച ഇന്ത്യ, ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. നാണംകെട്ട തോല്‍വിയുടെ നിരാശയിലായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍. 

അപ്പോഴാണ് ഇംഗ്ലണ്ടിന്റെ മുന്‍ വനിതാ ക്രിക്കറ്റ് താരം അലക്‌സ് ഹാര്‍ഡ്‌ലിയുടെ ഒരു ട്വീറ്റ് വരുന്നത്. കളി പെട്ടെന്ന് തീര്‍ന്നത് നന്നായി. അതുകൊണ്ട് ഇന്ന് രാത്രിയിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് മത്സരം കാണാമല്ലോ എന്നായിരുന്നു പരിഹാസ ചുവയിലുള്ള ട്വീറ്റ്. ഇതുകണ്ട ഇംഗ്ലണ്ട് ഓപ്പണര്‍ റോറി ബേണ്‍സിന് സഹിച്ചില്ല. നിങ്ങളുടെ ചിന്താഗതി വളരെ മോശമാണെന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് ദേഷ്യത്തില്‍ മറുപടിയും ഇട്ടു. 

കഴിഞ്ഞ ആറ് മാസമായി ഒരു ട്വീറ്റ് പോലു ചെയ്തിട്ടില്ലാത്ത റോറി ബേണ്‍സാണ് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഇങ്ങനെ പോസ്റ്റ് ചെയ്തത്. സഹ താരങ്ങളായ ജയിംസ് ആന്‍ഡേഴ്‌സനും ബെന്‍ സ്റ്റോക്‌സും ര്‍ര്‍പിന്തുണച്ചെത്തുകയും ചെയ്തു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും അപകടം മണത്ത റോറി ബേണ്‍സ് തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ സംഭവം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഗൗരവത്തോടെ എടുത്തു. 

ഇംഗ്ലണ്ട് ടീമുമായി കരാറിലേര്‍പ്പെട്ടിട്ടുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മോശം ഭാഷ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. റോറി ബേണ്‍സിന്റെ ട്വീറ്റ് അത്ര കടന്നുള്ളതായിരുന്നില്ലെങ്കിലും ഇസിബിക്ക് അംഗീകരിക്കാനാവുന്നതായിരുന്നില്ല. ടീമിന്റെ പ്രതിച്ഛായയ്ക്ക് ഇത്തരം ട്വീറ്റുകള്‍ മങ്ങലേല്‍പ്പിക്കുമെന്ന് വിലയിരുത്തിയ ക്രിക്കറ്റ് ബോര്‍ഡ് റോറി ബേണ്‍സിനെ താക്കീത് ചെയ്യുകയായിരുന്നു.

Follow Us:
Download App:
  • android
  • ios