പരമ്പരയിലെ വിജയികളെ നിർണ്ണയിക്കുന്ന പോരാട്ടത്തിൽ ഇന്ത്യൻ നിരയിൽ ഏവരും ഉറ്റുനോക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനത്തിലേക്കാണ്.

ലോര്‍ഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കാല്‍മുട്ടിനേറ്റ പരിക്കുമൂം ജസ്പ്രീത് ബുംറ പുറത്തായപ്പോള്‍ പകരം അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിത്തി. പരിക്കുമൂലം പുറത്തായ സ്പിന്നര്‍ വാഷിംഗ്ടൺ സുന്ദറിന് പകരം പേസര്‍ പ്രിന്‍സ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. നാലു പേസര്‍മാരുമായാണ് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.

പരമ്പരയിലെ വിജയികളെ നിർണ്ണയിക്കുന്ന പോരാട്ടത്തിൽ ഇന്ത്യൻ നിരയിൽ ഏവരും ഉറ്റുനോക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനത്തിലേക്കാണ്. ലോര്‍ഡ്സ് ഏകദിനത്തോടെ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ ബിസിസിഐ തന്നെ തള്ളിയെങ്കിലും ഇന്ന് തിളങ്ങിയില്ലെങ്കില്‍ രോഹിത്തിന്‍റെ ഭാവി തുലാസിലാവും.

Scroll to load tweet…



ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ബെൻ ഡക്കറ്റ്, ജേക്കബ് ബെഥേൽ, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), സാം കറൻ, വിൽ ജാക്സ്, ഗസ് അറ്റ്കിൻസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടങ്

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക