മൂന്ന് വിക്കറ്റ് വീതം നേടിയ കെയ്ല്‍ ജെയ്മിസണ്‍, ഇഷ് സോധി എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടിം സൗത്തി രണ്ട് വിക്കറ്റ് നേടി. 40 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിന് ജയം. ഏഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 74 റണ്‍സിന്റെ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. ഫിന്‍ അലന്‍ (53 പന്തില്‍ 83), ഗ്ലെന്‍ ഫിലിപ്‌സ് (69) എന്നിവരാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 18.3 ഓവറില്‍ 128ന് എല്ലാവരും പുറത്തായി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 2-1ല്‍ എത്തിക്കാന്‍ ന്യൂസിലന്‍ഡിനായി. 

മൂന്ന് വിക്കറ്റ് വീതം നേടിയ കെയ്ല്‍ ജെയ്മിസണ്‍, ഇഷ് സോധി എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടിം സൗത്തി രണ്ട് വിക്കറ്റ് നേടി. 40 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മൊയീന്‍ അലി (26), ജോണി ബെയര്‍സ്‌റ്റോ (12), വില്‍ ജാക്‌സ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്പ് ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി. ജാക്‌സിനൊപ്പം ഡേവിഡ് മലാനും (2) മടങ്ങി. ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ ബെയര്‍‌സ്റ്റോയും പവലിയനില്‍ തിരിച്ചെത്തി.

ഹാരി ബ്രൂക്കും (8) നിരാശപ്പെടുത്തിയതോടെ നാലിന് 55 എന്ന നിലയിലായി ഇംഗ്ലണ്ട്. തുടര്‍ന്ന് മൊയീന്‍ അലി - ബട്‌ലര്‍ സഖ്യം കൂട്ടിചേര്‍ത്ത 37 റണ്‍സാണ് ഇംഗ്ലണ്ടിനെ കൂട്ടതകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ബട്‌ലര്‍ മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ കാര്യം തീരുമാനമായി. ലിയാം ലിവിംഗ്‌സറ്റണ്‍ (2), ലൂക്ക് വുഡ് (3) എന്നിവരും പെട്ടന്ന് മടങ്ങി. ഇതിനിടെ മൊയീന്‍ അലിയും. ആദില്‍ റഷീദാണ് (8) പുറത്തായ മറ്റൊരു താരം. ഗുസ് ആറ്റ്കിന്‍സണ്‍ (8) പുറത്താവാതെ നിന്നു.

നേരത്തെ, മോശമല്ലാത്ത തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 31 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ഡെവോണ്‍ കോണ്‍വെ (9) മടങ്ങി. മൂന്നാം വിക്കറ്റില്‍ സീഫെര്‍ട്ട് (19) അലനൊപ്പം 44 റണ്‍സും ചേര്‍ത്തു. പിന്നീട് ഫിലിപ്‌സുമായി കൂടിചേര്‍ന്നതോടെ കിവീസിന്റെ സ്‌കോറിംഗില്‍ കാര്യമായ മാറ്റം സംഭവിച്ചു. ഇരുവരും ഒരുമിച്ചെടുത്ത 88 റണ്‍സാണ് ന്യൂസിന്‍ഡ് ഇന്നിംഗ്‌സാണ് കിവീസിന്റെ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. 17-ാം ഓവറില്‍ അലന്‍ മടങ്ങി. 19-ാം ഓവറില്‍ ഫിലിപ്‌സും. ഡാരില്‍ മിച്ചലാണ് (8) പുറത്തായ മറ്റൊരു താരം. മാര്‍ക് ചാപ്മാന്‍ (8), മിച്ചല്‍ സാന്റ്‌നര്‍ (0) പുറത്താവാതെ നിന്നു. ഗുസ് ആറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാ കപ്പിനിടെ ജസ്പ്രിത് ബുമ്ര തിരികെ നാട്ടിലേക്ക്! നേപ്പാളിനെതിരെ കളിക്കില്ല, പകരക്കാരനെ അറിയാം