മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. രണ്ടാം മത്സരം ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചു. ഇന്ന് ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം.

രണ്ടാം ടി20 കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമില്ലാതെയണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ പാകിസ്ഥാന്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. 19കാരന് സാബിര്‍ അലി ഇന്ന് പാക് ജേഴ്‌സിയില്‍ അരങ്ങേറും. വെറ്ററന്‍ പേസര്‍ വഹാബ് റിയാസ്, വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദ് എ്ന്നിവര്‍ പാക് ടീമില്‍ തിരിച്ചെത്തി.

പാകിസ്ഥാന്‍ : ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്ക്, സര്‍ഫറാസ് അഹമ്മദ്, ഷദാബ് ഖാന്‍, ഇമാദ് വസിം, വഹാബ് റിയാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.

ഇംഗ്ലണ്ട്: ടോം ബാന്റണ്‍, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ഒായിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, സാം ബില്ലിങ്‌സ്, ലൂയിസ് ഗ്രിഗറി, ടോം കറന്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, സാകിബ് മെഹമൂദ്.