ജയിക്കുന്നവര്‍ ടി20 ലോകകപ്പ് സെമി ഫൈനലിനരികെ! ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ് നഷ്ടം

ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. പക്ഷേ ദുര്‍ബലാരായ ടീമുകള്‍ക്കെതിരെ അനായാസമായിരുന്നില്ല പ്രോട്ടീസിന്റെ വിജയം.

england won the toss against south africa in t20 world cup

സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം  ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുവരും ആദ്യ മത്സരങ്ങള്‍ ജയിച്ചാണ് എത്തുന്നത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസിനെയാണ് തോല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്ക, യുഎസിന്റെ വെല്ലുവിളി മറികടക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നുവര്‍ സെമി ഫൈനലിന് യോഗ്യത നേടും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ട്ട്‌ജെ, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക്, ജോണി ബെയര്‍‌സ്റ്റോ, മൊയിന്‍ അലി, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കുറാന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, റീസ് ടോപ്ലി. 

ആക്രമണ ശൈലിയാണ് റിഷഭ് പന്തിനെ വേറിട്ടതാക്കുന്നത്! ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ വാഴ്ത്തി ഗവാസ്‌കര്‍

ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. പക്ഷേ ദുര്‍ബലാരായ ടീമുകള്‍ക്കെതിരെ അനായാസമായിരുന്നില്ല പ്രോട്ടീസിന്റെ വിജയം. സൂപ്പര്‍ എട്ടില്‍ ആതിഥേയരായ അമേരിക്കയ്‌ക്കെതിരെ 18 റണ്‍സ് ജയമാണ് സ്വന്തമാക്കിയത്. ഓപ്പണര്‍ ഡിക്കോകും നായകന്‍ എയ്ഡന്‍ മര്‍ക്രാമും ഹെന്റിച്ച് ക്ലാസനുമെല്ലാം ഫോമിലേക്കുയര്‍ന്നത് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ബൗളിംഗില്‍ കഗീസോ റബാഡയ്ക്ക് മാത്രമാണ് സ്ഥിരതയുള്ളത്

കിരീടം നിലനിര്‍ത്താന്‍ അമേരിക്കയിലെത്തിയ ഇംഗ്ലണ്ടിന് ഗ്രൂപ്പ് ഘട്ടത്തില്‍ കാര്യങ്ങള്‍ എത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ സൂപ്പര്‍ എട്ടിലെത്തിയതോടെ ജോസ് ബട്‌ലറും സംഘവും ഗിയര്‍ മാറ്റി. ടൂര്‍ണമെന്റിില്‍ മികച്ച പ്രകടനം പുറത്തെടുത്ത വെസ്റ്റിന്‍ഡീസിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക ജയം. ഫില്‍ സാള്‍ട്ടും ജോണി ബെയര്‍‌സ്റ്റോയും കരീബിയന്‍സിനെതിരെ തകര്‍ത്തടിച്ചും. ഇന്ന് ജോസ്ബട്‌ലറും മോയിന്‍ അലിയും കൂടി ഫോം കണ്ടെത്തിയാല്‍ ചാംപ്യന്മാര്‍ക്ക് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാം.

Latest Videos
Follow Us:
Download App:
  • android
  • ios