Asianet News MalayalamAsianet News Malayalam

രാഷ്ട്രീയത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങി അംബാട്ടി റായുഡു, വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു

കഴിഞ്ഞ ഐപിഎല്‍ സീസണൊടുവില്‍ ജൂണില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ആഗ്രഹം റായുഡു തുറന്നു പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി ആന്ധ്രയിലെ വിവിധ ജില്ലകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ജനങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ അടുത്തറിയാന്‍ റായുഡു ശ്രമിക്കുകയും ചെയ്തിരുന്നു.

Ex- Indian cricketer Ambati Rayudu enters politics, joins Jagan Mohan Reddy's YSR Congress
Author
First Published Dec 28, 2023, 9:08 PM IST

ഹൈദരാബാദ്: രാഷ്ട്രീയത്തില്‍ പുതിയ ഇന്നിംഗ്സിന് തുടക്കമിട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ റായുഡു ഇന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജംപേട്ട് എംപി മിഥുൻ റെഡ്ഡിയും ഉപമുഖ്യമന്ത്രി നാരായണസ്വാമിയും റായുഡുവിന് ഒപ്പമുണ്ടായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വൈഎസ്ആർസിപിയുടെ ബാനറിൽ അംബാട്ടി റായുഡു മത്സരിച്ചേക്കുമെന്നാണ് സൂചന. ഗുണ്ടൂർ സ്വദേശിയായ റായുഡു 2023-ൽ ഐപിഎല്ലിന് ശേഷമാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അന്താരാഷ്ട്രക്രിക്കറ്റിൽ നിന്ന് 2019-ൽ റായുഡു വിരമിച്ചിരുന്നു.

ജെമീമയുെടെ വെടിക്കെട്ട് ഫിഫ്റ്റി പാഴായി, തകർത്തടിച്ച് ഓസീസ് മറുപടി; ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

കഴിഞ്ഞ ഐപിഎല്‍ സീസണൊടുവില്‍ ജൂണില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ആഗ്രഹം റായുഡു തുറന്നു പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി ആന്ധ്രയിലെ വിവിധ ജില്ലകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ജനങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ അടുത്തറിയാന്‍ റായുഡു ശ്രമിക്കുകയും ചെയ്തിരുന്നു.

ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ 47.06 ശരാശരിയില്‍ 1694 റണ്‍സടിച്ചിട്ടുള്ള റായുഡു 2019ലെ ലോകകപ്പിന് തൊട്ടു മുമ്പ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി. ലോകകപ്പില്‍ നാലാം നമ്പര്‍ സ്ഥാനത്ത് ഇന്ത്യക്കായി കളിക്കുമെന്ന് കരുതിയിരിക്കെയാണ് മോശം ഫോമിന്‍റെ പേരില്‍ റായുഡു ടീമില്‍ നിന്ന് പുറത്തായത്. പിന്നാലെ സെലക്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച റായഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിച്ചു. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈക്കൊപ്പം കിരീടം നേടിയശേഷമാണ് 37കാരനായ റായുഡു  സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios