ധാക്കയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 49 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ജെസ്സെ റെയ്ഡറുടെ 83 റണ്‍സിന്റെ പിന്‍ബലത്തില്‍ 221 റണ്‍സാണ് നേടിയത്. 

കേപ്ടൗണ്‍: ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായി ആതിഥ്യം വഹിച്ച 2011 ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ധാക്കയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 49 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ജെസ്സെ റെയ്ഡറുടെ 83 റണ്‍സിന്റെ പിന്‍ബലത്തില്‍ 221 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 172 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്ക് പിന്നാലെ നേരിട്ട ഭീഷണിയെ കുറിച്ച് സംസാരിക്കുകയാണ് വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസ്. 

മത്സരശേഷം വധഭീഷണി നേരിട്ടുവെന്നാണ് ഫാഫ് പറയുന്നത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുമായി സംസാരിക്കുകയായിരുന്നു താരം. ''മത്സരശേഷം ഞാന്‍ വധഭീഷണി നേരിട്ടിരുന്നു. എനിക്് മാത്രമല്ല, ഭാര്യക്കും ഇതേ അനുഭവമുണ്ടായി. സമൂഹ മാധ്യങ്ങൡ് നിന്നാണ് ഇത്തരം ഭീഷണികളുണ്ടായത്. ഇത്തരം സംഭവങ്ങള്‍ ആളുകളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും കൂടുതല്‍ ജാഗ്രതയോടെ ഇരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. എല്ലാ താരങ്ങളും ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നുപോയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.'' ഫാഫ് പറഞ്ഞു.

ദക്ഷിണാഫ്രിക്ക നാലിന് 121 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഫാഫ് ക്രീസിലെത്തുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ ഡിവില്ലിയേഴ്‌സ് റണ്ണൗട്ടായി. പിന്നാലെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുനനു. ഫാഫിനാവട്ടെ 36 റണ്‍സാണ് നേടാന്‍ സാധിച്ചിരുന്നത്.