ആറ്റിറ്റ്യൂഡിന് ഒരു കുറവുമില്ല, സെല്‍ഫി എടുക്കാനെത്തിയ ആരാധകന്‍ തോളില്‍ കൈയിട്ടപ്പോള്‍ തട്ടിമാറ്റി ബാബർ അസം
പാകിസ്ഥാന്‍ വണ്‍ ഡേ കപ്പ് മത്സരങ്ങള്‍ക്കിടയായിരുന്നു സംഭവം.
കറാച്ചി: സമീപകാലത്ത് ക്രീസിലും പുറത്തും വിമര്‍ശനങ്ങൾക്ക് നടുവിലാണ് പാകിസ്ഥാന്‍ താരം ബാബര്‍ അസം. ടെസ്റ്റ് ക്രിക്കറ്റില്‍ ഫോം മങ്ങിയതിന്‍റെ പേരില്‍ ആരാധകരും മുന്‍താരങ്ങളും ഒരുപോലെ വിമര്‍ശിക്കുന്നതിനിടെ ആരാധകരെ പിണക്കുന്ന മറ്റൊരു കാര്യം കൂടി ചെയ്തിരിക്കുകയാണിപ്പോള്‍ ബാബര്‍.
സെല്‍ഫി എടുക്കാനെത്തിയ ആരാധകന്‍ തോളില്‍ കൈയിട്ടപ്പോള്‍ ആ കൈ തട്ടിമാറ്റുന്ന ബാബറിന്‍റെ വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ വൈറലായത്. സെല്‍ഫിക്കായി നിന്നു കൊടുത്തെങ്കിലും ആരാധകന്‍റെ കൈ തട്ടിമാറ്റിയ ബാബറിനെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
Performance 0
— Asad Sultan (@sultanawan143) September 9, 2024
Attitude 💯
Babar Azam for you 😁 pic.twitter.com/uA5qoMVB54
പാകിസ്ഥാന്‍ വണ്‍ ഡേ കപ്പ് മത്സരങ്ങള്‍ക്കിടയായിരുന്നു സംഭവം. ഗ്രൗണ്ടിലെ പ്രകടനം വട്ടപൂജ്യമാണെങ്കിലും ആറ്റിറ്റ്യൂഡിന് യാതൊരു കുറവുമില്ലെന്നാണ് ബാബറിന്‍റെ വീഡിയോക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്. അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറിപോലും നേടാനാവാതിരുന്ന ബാബര്‍ 0, 22, 11, 31 എന്നിങ്ങനെയായിരുന്നു സ്കോര്‍ ചെയ്തത്. ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്നും ബാബര്‍ പുറത്തായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലും ഈ വര്‍ഷം ടി20 ലോകപ്പിലും പാകിസ്ഥാന്‍ സെമിയില്‍ പോലും എത്താതെ പുറത്തായതോടെ ബാബറിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെയും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒക്ടോബറില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലാണ് ബാബര്‍ പാകിസ്ഥാനുവേണ്ടി ഇനി കളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക