മുംബൈ: കൊവിഡ് 19 വൈറസ് രോഗബാധയെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും ലുക്ക് മാറ്റിയുള്ള പരീക്ഷണത്തിലാണ്. പുറത്തുപോവേണ്ട, ആരെയും കാണേണ്ട എന്നീ ഗുണങ്ങളുള്ളതിനാല്‍ മൊട്ടയടിക്കാനും മീശയെടുക്കാനും താടിയെടുക്കാനുമെല്ലാം പലരും ധൈര്യം കാട്ടി. കായിക താരങ്ങളും ഇക്കാര്യത്തില്‍ പിന്നോട്ടായിരുന്നില്ല.

ഇപ്പോഴിതാ കൊവിഡ് കാലത്ത് പുതിയ ലുക്ക് കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ പേസ് ബൗളിംഗ് ഇതിഹാസമായ കപില്‍ ദേവാണ്. തലയിലെ ഇടതൂര്‍ന്ന മുടിയെല്ലാം മൊട്ടയടിച്ച് താടിയും മീശയുമായി സിനിമകളിലെ വില്ലന്‍ ലുക്കിലാണ് കപില്‍.

കപിലിന്റെ ചിത്രം കണ്ട് പ്രതികരണവുമായി രംഗത്തെത്തിയവരില്‍ ആദ്യത്തെയാള്‍ ബോളിവുഡ് താരം അനുപം ഖേര്‍ ആയിരുന്നു. മൊട്ടത്തലയന്‍മാരുടെ ക്ലബ്ബിലേക്ക് സ്വാഗതമെന്നായിരുന്നു അനുപം ഖേറിന്റെ മറുപടി. കപിലിന്റെ പുതിയ ലുക്കിനെ അഭിനന്ദിച്ച് നിരവധി പ്രമുഖരും രംഗത്തെത്തി.

 

പുതിയ ലുക്ക് കൊണ്ടാണ് കപില്‍ ആരാധകരെ ഞെട്ടിച്ചതെങ്കില്‍ പഴയ ലുക്ക് പുറത്തുവിട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യയും ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യയും ആരാധകരെ ഞെട്ടിച്ചത്. 2011ല്‍ ചേച്ചന്‍ ക്രുനാല്‍ പാണ്ഡ്യക്കൊപ്പം എടുത്ത ചിത്രമാണ് ഹര്‍ദ്ദിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ടീമിലെ ഇപ്പോഴത്തെ സ്റ്റൈല്‍ മന്നനായ ഹര്‍ദ്ദിക് കറുത്ത ടീഷര്‍ട്ടും ധരിച്ച് കൂളിംഗ് ഗ്ലാസിട്ട് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. അന്നത്തെ ഹര്‍ദ്ദിക്കില്‍ നിന്ന് ഇന്നത്തെ ഹര്‍ദ്ദിക്കിലേക്കുള്ള ദൂരം ഒരുപാടാണെന്ന് ചിത്രം കണ്ട ആരാധകര്‍ അഭിപ്രായപ്പെടുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Throwback to 2011 😅 How time changes @krunalpandya_official Swag mera desi hai

A post shared by Hardik Pandya (@hardikpandya93) on Apr 20, 2020 at 6:42am PDT